തൃശൂരിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ 19 കാരൻ മരിച്ചു
തൃശൂർ: പെരിഞ്ഞനത്ത് പനി ബാധിച്ച വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു. പെരുഞ്ഞനം നാലാം വാർഡിൽ തോട്ടപ്പുറത്ത് ബാലന്‍റെ മകൻ പ്രണവ് (19) ആണ് മരിച്ചത്. എലിപ്പനിയായിരുന്നെന്നാണ് സംശയം.
പി. വെമ്പല്ലൂർ അസ്മാബി കോളെജിലെ ഡിഗ്രി വിദ്യാർഥിയായിരുന്നു. ഒരാഴ്ച മുൻപാണ് പനി ബാധിച്ച് പ്രണവ് ചികിത്സ തേടിയത്. പനി കുറയാതെ വന്നതോടെ തൃശൂർ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി പ്രണവ് മരിക്കുകയായിരുന്നു.