Kerala

സഭയിൽ പോരു മുറുകുന്നു: പിണറായിയും സ്വപ്നയും ശിവശങ്കറും ക്ലിഫ് ഹൗസിൽ യോഗം ചേർന്നെന്ന് കുഴൽനാടൻ; ക്ഷുഭിതനായി മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴയിടപാടിൽ സഭയിൽ പോരു മുറുകുകയാണ്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ മാത്യു കുഴൽനാടൻ എംഎൽഎ, പിണറായിയും ശിവശങ്കറും കോൺസൽ ജനറലും സ്വപ്നയുമൊന്നിച്ച് ക്ലിഫ് ഹൗസിൽ യോഗം ചേർന്നതാ‍യി സ്വപ്ന പറഞ്ഞെന്ന് സഭയിൽ ആരോപിച്ചു. ഇതിനു പിന്നാലെ ക്ഷുഭിതനായ മുഖ്യമന്ത്രി കുഴൽനാടന്‍റെ ആരോപണം പച്ചക്കള്ളമാണെന്നും താൻ ആരെയും കണ്ടിട്ടില്ലെന്നും തിരിച്ചടിച്ചു. ഇതോടെ സഭയിൽ പ്രതിപക്ഷ-ഭരണപക്ഷങ്ങൾ തമ്മിൽ വൻ ബഹളവും വാക് വാദവുമുണ്ടായി.

തന്‍റെ വാദം കള്ളമാണെന്ന് ഉറപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കണമെന്നും ഇതൊന്നും താൻ എഴുതിയ തിരക്കഥയല്ലെന്നും ഇഡി കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളതാണെന്നും കുഴൽനാടൻ പറഞ്ഞു. തെറ്റാണെന്ന് വിശ്വാസമുണ്ടെങ്കിൽ എന്തുകൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.

ഇതിനു മറുപടിയായി മുഖ്യമന്ത്രി മാത്യു ഏജൻസിയുടെ വക്കീൽ ആകുകയാണെന്ന് കുറ്റപ്പെടുത്തി. ഇപ്പോൾ ഉപദേശത്തിന്‍റെ ആവശ്യമില്ല. സ്വന്തമായി കാര്യങ്ങൾ തീരുമാനിക്കാനുള്ള കഴിവ് തനിക്കുണ്ടെന്നും ഇത്തരം ആളുകളുടെ ഉപദേശം കേൾക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി കുഴൽനാടന് മറുപടി നൽകി. പിന്നാലെ ബഹളം നിയന്ത്രിക്കാതെ വന്നതോടെ സ്പീക്കർ സഭ അൽപ്പ സമയത്തേക്ക് നിർത്തിവച്ചു

കെപിസിസി അധ്യക്ഷ സ്ഥാനം തിരിച്ചുകിട്ടിയില്ല; പരാതിയുമായി സുധാകരൻ

പാക് അധീന കശ്മീരിൽ സൈനിക നടപടിക്കില്ല: രാജ്‌നാഥ് സിങ്

വേനൽ ചൂടിന് ആശ്വസമായി സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചേക്കും: 6 ജില്ലകളിൽ മുന്നറിയിപ്പ്

ഐസിഎസ്ഇ 10, ഐഎസ്സി 12 ക്ലാസുകളിലെ ബോർഡ് പരിക്ഷാ ഫലങ്ങൾ തിങ്കളാഴ്ച പ്രഖ്യാപിക്കും

ഹിന്ദു- മുസ്ലീം വർഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നു: കോൺഗ്രസിനെതിരെ രാജ്നാഥ് സിങ്