Kerala

കണ്ണൂരിലും തൃശൂരിലും വയലുകളില്‍ വൻ തീപിടിത്തം, ആളപായമില്ല

രണ്ടു സ്ഥലത്തും വളര്‍ന്നുനില്‍ക്കുന്ന ഉണങ്ങിയ പുല്ലാണ് ഉണ്ടായിരുന്നത്. ഇതുതന്നെയാണ് തീപിടിത്തത്തിനു കാരണമായത്

തിരുവനന്തപുരം: കണ്ണൂരിലും തൃശൂരിലും വയലുകളില്‍ വൻ തീപിടിത്തം. കണ്ണൂർ കല്യാശേരി വയക്കര വയലിലും തൃശൂരിൽ പറവട്ടാനിയില്‍ കുന്നത്തുംകര പാടത്തുമാണ് തീ പടര്‍ന്നത്. ഏക്കറുകണക്കിന് ഭൂമിയിലായി രണ്ടു സ്ഥലത്തും വളര്‍ന്നുനില്‍ക്കുന്ന ഉണങ്ങിയ പുല്ലാണ് ഉണ്ടായിരുന്നത്. ഇതുതന്നെയാണ് തീപിടിത്തത്തിനു കാരണമായത്.

കണ്ണൂരില്‍ നാല്‍പത് ഏക്കറിലധികം ഭൂമിയിലാണ് തീപിടിത്തമുണ്ടായത്. പ്രദേശത്താകെ പുക പടര്‍ന്ന് ഒന്നും കാണാനാകാത്ത അവസ്ഥ ആയതോടെയാണ് നാട്ടുകാര്‍ വിവരമറിയുന്നത്. ഇതോടെ നാട്ടുകാർ ചേർന്ന് ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.

തളിപ്പറമ്പില്‍ നിന്നും കണ്ണൂരില്‍ നിന്നും ഓരോ യൂണിറ്റ് വീതം ഫയര്‍ഫോഴ്സെത്തിയെങ്കിലും തീയണയ്ക്കാനായില്ല.

പറവട്ടാനിയിലെ പാടത്ത് ഉണങ്ങിയ പുല്ല് കൂട്ടത്തോടെ കത്തിയത് നാട്ടുകാരെ ഭീതിയിലാക്കി. ഒരു യൂണിറ്റ് ഫയര്‍ഫോഴ്സ് മാത്രമാണ് ഇവിടേക്ക് ആദ്യം എത്തിയിരുന്നത്. അതിനാല്‍ നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയായിരുന്നു. കനത്ത ചൂടാണ് വയലുകളില്‍ തീപിടിത്തമുണ്ടാകാൻ കാരണമായതെന്നാണ് നിഗമനം. ആളുകള്‍ക്ക് പരുക്കില്ല.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി