കളമശേരിയിൽ കിടക്കക്കമ്പനി ഗോഡൗണിൽ തീപിടുത്തം; വാഹനങ്ങൾ കത്തി നശിച്ചു

 
Kerala

കളമശേരിയിൽ കിടക്കക്കമ്പനി ഗോഡൗണിൽ തീപിടുത്തം; വാഹനങ്ങൾ കത്തി നശിച്ചു

ഏലൂർ, തൃക്കാകര യുണിറ്റുകളിൽ നിന്ന് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്

കൊച്ചി: കളമശേരിയിൽ കിടക്കക്കമ്പനി ഗോഡൗണിൽ തീപിടുത്തം. കളമശേരി ബിവറേജസ് ഔട്ട്ലെറ്റിന് പിൻവശത്തുള്ള കിടക്കകമ്പനി ഗോഡൗണിനാണ് തീപിടിച്ചത്. തീപിടുത്തത്തെ തുടർന്ന് സമീപത്തുള്ള ഇല്ക്‌ട്രിക് ലൈൻ പൊട്ടി നിലത്തു വീണു. ഗോഡൗണിലുണ്ടായിരുന്ന വാഹനങ്ങളും കത്തി നശിച്ചു. വൻ നാഷ നഷ്ടമാണുണ്ടായിരിക്കുന്നത്.

ഏലൂർ, തൃക്കാകര യുണിറ്റുകളിൽ നിന്ന് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. തീപിടുത്തം ഉണ്ടായ കെട്ടിടത്തിനു സമീപം ജനവാസമേഖലയായതിനാൽ തീ അണയ്ക്കുന്നതിനായി കൂടുതൽ ഫയർ ഫോഴ്സിനെ വ‍ിന‍്യസിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു