കൊച്ചി വെല്ലിങ്ടൺ ഐലൻഡിൽ തീപിടിത്തം

 

symbolic image

Kerala

കൊച്ചി വെല്ലിങ്ടൺ ഐലൻഡിൽ തീപിടിത്തം

സർഫർ കയറ്റുന്ന കൺവെയർ ബെൽറ്റിനാണ് തീ പിടിച്ചതെന്നാണ് നിഗമനം.

കൊച്ചി: വെല്ലിങ്ടൺ ഐലൻഡിൽ തീപിടിത്തം. കൊച്ചി തുറമുഖത്തെ എറണാകുളം വാർഫിലെ ക്യൂ – 10 ഷെഡിനു സമീപം കുട്ടിയിട്ടിരുന്ന സൾഫറിനാണ് തീ പിടിച്ചത്. സൾഫർ പ്ലാന്‍റ് കൺവെയർ ബെൽറ്റിനാണ് ആദ്യം തീപിടിച്ചത്.

മട്ടാഞ്ചേരി നിന്നുള്ള 4 യൂണിറ്റ് ഫയർഫോഴ്സും കൊച്ചിൻ ഷിപ്പിയാർഡിലെ ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് തീയണയ്ക്കാൻ ശ്രമം നടത്തുന്നത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് തീപിടിത്തം ഉണ്ടായത്. സർഫർ കയറ്റുന്ന കൺവെയർ ബെൽറ്റിനാണ് തീ പിടിച്ചതെന്നാണ് നിഗമനം.

സൾഫർ വീര്യം കൂടിയ വാതകമായതിനാൽ ശ്വാസ തടസമടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാകുമെന്നും, അതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു. കൺവയർ ബൽറ്റിലെ തീ ഇതുവരെയും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ല.

കായലിലെ വെള്ളക്കുറവ് നേവിക്കും കോസ്റ്റുഗാർഡിനും സ്ഥലത്തെത്താൻ തടസം സൃഷ്ടിക്കുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ വെല്ലിങ്ടൺ ഐലൻഡിലേക്ക് തീ നിയന്ത്രണ വിധേയമാക്കാനായി എത്തും.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു