പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം; ആളപായമില്ല

 
file image
Kerala

പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം; ആളപായമില്ല

ശനിയാഴ്ച രാത്രി 7:30 ഓടെയാണ് സംഭവം.

കൊച്ചി: പെരുമ്പാവൂർ മുടിക്കലിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം. 'മാമ്പിള്ളി പ്ലൈവുഡ്സ്' എന്ന കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. പെരുമ്പാവൂരിൽ നിന്നും 3 യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ശനിയാഴ്ച രാത്രി 7:30 ഓടെയാണ് സംഭവം. ഡ്രയറിലെ ചോർച്ച മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തമുണ്ടായപ്പോൾ കമ്പനിയിൽ ജീവനക്കാരുണ്ടായിരുന്നെങ്കിലും ഇവർക്ക് പുറത്തേക്ക് ഇറങ്ങാന്‍ സാധിച്ചിരുന്നതിനാൽ വന്‍ അപകടം ഒഴിവായി. അപകടത്തിലുണ്ടായ നാശനഷ്ടങ്ങളുടെ വിവരം പുറത്തുവന്നിട്ടില്ല.

ദക്ഷിണാഫ്രിക്കയെ കീഴടക്കി ഓസീസ്

ഒരേ ദിവസങ്ങളിൽ അറബിക്കടലില്‍ ഇന്ത്യ, പാക് നാവികസേനകള്‍ അഭ്യാസങ്ങള്‍ നടത്തും

''നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ചതിൽ ക്രെഡിറ്റ് വേണ്ട, ചെയ്തത് കടമ'': കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ

''രാഹുലിന്‍റേത് ആറ്റംബോംബല്ല, നനഞ്ഞ പടക്കം'': രാജീവ് ചന്ദ്രശേഖർ

പ്രതിഷേധ സാധ്യത; സുരേഷ് ഗോപിയുടെ തൃശൂരിലെ ഓഫീസിൽ സുരക്ഷയൊരുക്കി പൊലീസ്