Representative Image file
Kerala

ഒല്ലൂരിൽ ഷോപ്പിങ് മാളിലെ എടിഎമ്മിൽ തീപിടിത്തം

തൃശൂരിൽ നിന്ന് അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ പൂർണമായും അണച്ചത്

MV Desk

തൃശൂർ: ഒല്ലൂർ സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ എടിഎമ്മിൽ തീ പിടിത്തം. ഒല്ലൂർ രാമൂസ് ഷോപ്പിങ് മാളിൽ പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ എടിഎമ്മിലാണ് തീ പിടിത്തമുണ്ടായത്.

രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഷോർട്ട് സർക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

തൃശൂരിൽ നിന്ന് അഗ്നിശമനാ സേന അംഗങ്ങൾ എത്തിയാണ് തീ പൂർണമായും അണച്ചത്. എടിഎം മെഷീന് പുറകുവശത്തായി സൂക്ഷിച്ചിരുന്ന ബാറ്ററികളും കൺട്രോൾ മെഷീനുകളും അനുബന്ധ വൈദ്യുതി ഉപകരണങ്ങളും പൂർണമായും കത്തി നശിച്ചു. എടിഎം മെഷീന് കേട് സംഭവിച്ചിട്ടില്ല.

കോൽക്കത്തയിലെ കൂട്ടബലാത്സംഗം; അതിജീവിതയുടെ മൊഴിയിൽ വൈരുദ്ധ്യം

അടിമാലിയിൽ കനത്ത മഴ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് പരുക്ക്

കളമശേരി‍യിൽ കൂട്ടബലാത്സംഗം: 2 പേർ അറസ്റ്റിൽ

മൂന്നര വ‍യസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്ത സംഭവം; നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ പലസ്തീനികളെ ഇസ്രയേൽ വെടിവച്ച് കൊന്നു