എൻഒസിക്ക് കൈക്കൂലി ആവശ‍്യപ്പെട്ടു; ഫയർ ഫോഴ്സ് ഉദ‍്യോഗസ്ഥന് സസ്പെൻഷൻ

 
representative image
Kerala

എൻഒസിക്ക് കൈക്കൂലി; ഫയർ ഫോഴ്സ് ഉദ‍്യോഗസ്ഥന് സസ്പെൻഷൻ

ഒരു ലക്ഷം രൂപയാണ് ഫയർ ഫോഴ്സ് ഉദ‍്യോഗസ്ഥൻ കൈക്കൂലി ആവശ‍്യപ്പെട്ടത്

Aswin AM

പാലക്കാട്: എൻഒസി നൽകുന്നതിന് കൈക്കൂലി ആവശ‍്യപ്പെട്ട ഫയർ ഫോഴ്സ് ഉദ‍്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. പാലക്കാട് ഫയർ ഫോഴ്സ് ഉദ‍്യോഗസ്ഥനായ ഹിതേഷിനെയാണ് വിജിലൻസ് കുറ്റക്കാരനെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്.

ത്രീ സ്റ്റാർ ലൈസൻസ് പുതുക്കുന്നതിനു വേണ്ടിയാണ് പാലക്കാട് സ്വദേശിയായ കെട്ടിട ഉടമ ഫയർ എൻഒസി ആവശ‍്യപ്പെട്ട് ഹിതേഷിനെ സമീപിച്ചത്. എന്നാൽ, എൻഒസി പുതുക്കുന്നതിനായി ഒരു ലക്ഷം രൂപ ഹിതേഷ് കൈക്കൂലിയായി ആവശ‍്യപ്പെടുകയായിരുന്നു.

തുടർന്ന് കെട്ടിട ഉടമ പരാതി നൽകുകയും വിജിലൻസ് അന്വേഷണം നടത്തി ഇതിന്‍റെ റിപ്പോർട്ട് പ്രകാരം ഇയാളെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

സ്കൂൾ കലോത്സവത്തിന് തിരശീല ഉയരുന്നു

കെഫോൺ 1.42 ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കി

ഇറാൻ-യുഎസ് സംഘർഷത്തിൽ മധ്യസ്ഥ ചർച്ചയുമായി ഒമാൻ

ശബരിമലയിൽ മകരവിളക്ക് ബുധനാഴ്ച

ഗാൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി-ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ഡൽഹിയിൽ