Kerala

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; രണ്ടു പേർക്ക് പരിക്ക്

ശനിയാഴ്ച രാവിലെ ആറരയോടെ കരയിൽ നിന്ന് 50 മീറ്റർ അകലെ വച്ചാണ് അപകടമുണ്ടായത്.

MV Desk

തൃശൂർ: തൃശൂർ കൈപ്പമംഗലത്ത് തിരയിൽ പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പെരിഞ്ഞനം സ്വദേശി കുഞ്ഞുമാക്കൻ പുരയ്ക്കൽ സുരേഷാണ് (52) മരിച്ചത്.അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ശനിയാഴ്ച രാവിലെ ആറരയോടെ കരയിൽ നിന്ന് 50 മീറ്റർ അകലെ വച്ചാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ മറ്റു രണ്ടു പേരെ രക്ഷപ്പെടുത്തിയെങ്കിലും സുരേഷിനെ രക്ഷിക്കാനായില്ല. പിന്നീട് ഒരു മണിക്കൂറിന് ശേഷം സംഭവസ്ഥലത്ത് നിന്ന് 100 മീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സെർവർ തകരാർ; സംസ്ഥാനത്ത് മദ്യവിതരണം തടസപ്പെട്ടു

അസമിന്‍റെ മുഖം; ഗോഹട്ടിയിൽ പുതിയ വിമാനത്താവള ടെർമിനൽ തുറന്നു

ഗുരുവായൂർ - തൃശൂർ റൂട്ടിൽ പുതിയ ട്രെയ്‌ൻ സർവീസ്

കർണാടകയിലെ നേതൃമാറ്റം; ഉചിതമായ സമയത്ത് ഡൽഹിയിലേക്ക് വിളിക്കുമെന്ന് ഡി.കെ. ശിവകുമാർ