Kerala

തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയ എയർ ഇന്ത്യയുടെ തകരാറുകൾ പരിഹരിച്ചു; 4 മണിയോടെ വിമാനം ദമാമിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയ കോഴിക്കോട്-ദമാം എയർ ഇന്ത്യ വിമാനത്തിന്‍റെ സാങ്കേതിക തകരാറുകൾ പരിഹരിച്ചു. ഇന്ന് 4 മണിയോടെ ഇതേ വിമാനം യാത്രക്കാരുമായി ദമാമിലേക്ക് തിരിക്കും. എന്നാൽ മറ്റൊരു പൈലറ്റാവും വിമാനം പറത്തുക. കരിപ്പൂരിൽ നിന്നും പുറപ്പെട്ടതിനു പിന്നാലെയാണ് വിമാനത്തിന്‍റെ സങ്കേതിക തകരാർ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് ആദ്യം കോഴിക്കോടുതന്നെ അടിയന്തര ലാൻഡിങ് തീരുമാനിച്ചെങ്കിലും പിന്നീട് സുരക്ഷ കൂടിയ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു.

11 തവണ വിമാനം ആകാശത്ത് ചുറ്റി പറന്നതിനു ശേഷമാണ് ലാൻഡ് ചെയ്‌തത്. കോഴിക്കോട് 3 തവണയും തിരുവനന്തപുരത്ത് 8 തവണയുമാണ് വിമാനം ചുറ്റിപ്പറന്നത്. ഇന്ധനം കുറയ്ക്കുന്നതിനു വേണ്ടിയാണ് ആകാശത്ത് വിമാനം വട്ടമിട്ട് പറന്നത്. അപകട സാധ്യത ഒഴുവാക്കുന്നതിനായി കോവളം ഭാഗത്ത് ഇന്ധനം ഒഴുക്കി കളഞ്ഞ ശേഷമാണ് വിമാനം ലാൻഡ് ചെയ്തത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട എയർ‌ ഇന്ത്യ എക്സ്പ്രസിന്‍റെ ഐ എക്സ് 385 എന്ന വിമാനം 12.15 ഓടെയാണ് തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയത്. ജീവനക്കരും യാത്രക്കാരുമടക്കം 182 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

പൊലീസ് സഹായത്തോടെ ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയത് 117 പേർ; പാസായത് 52 പേർ മാത്രം

റണ്ണിങ് കോണ്‍ട്രാക്റ്റ് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക സംഘം: മന്ത്രി മുഹമ്മദ് റിയാസ്

കെഎസ്ആര്‍ടിസി ബസുകളിൽ ഇനി കുപ്പിവെള്ളം; 15 രൂപ മാത്രം

മുംബൈയിൽ പമ്പിന് മുകളിലേക്ക് കൂറ്റൻ പരസ്യബോര്‍ഡ് തകര്‍ന്ന് 3 മരണം; 59 പേർക്ക് പരുക്ക്

ഹരിഹരന്‍റെ വീടാക്രമിച്ചത് സിപിഎം പ്രവർത്തകരെന്ന് എഫ്ഐആർ