യാത്രാനുമതി നൽകി; വിഴിഞ്ഞത്ത് കസ്റ്റഡിയിൽ വച്ചിരുന്ന വിദേശ കപ്പൽ തീരം വിട്ടു

 
Kerala

യാത്രാനുമതി നൽകി; വിഴിഞ്ഞത്ത് കസ്റ്റഡിയിൽ വച്ചിരുന്ന വിദേശ കപ്പൽ തീരം വിട്ടു

എംടി സോളിസ് എന്ന വിദേശ കപ്പലാണ് തീരം വിട്ടത്

Namitha Mohanan

തിരുവനന്തപുരം: മത്സ്യബന്ധ ബോട്ടിൽ കപ്പൽ ഇടിച്ച് അപകടമുണ്ടാക്കിയതിനു പിന്നാലെ വിഴിഞ്ഞത്ത് കസ്റ്റഡിയിൽ വച്ചിരുന്ന വിദേശ കപ്പൽ തീരം വിട്ടു. യാത്രാനുമതി കിട്ടിയതോടെ എംടി സോളിസ് എന്ന വിദേശ കപ്പലാണ് തീരം വിട്ടത്. മാസങ്ങളായി തീരത്ത് കിടന്നിരുന്ന കപ്പൽ പുറപ്പെടുന്നതിന് മുൻപായി പലവ്യജ്ഞനങ്ങൾ‌ ഉൾ‌പ്പെടെ ശേഖരിച്ചാണ് കൊളംബോയിലേക്ക് തിരിച്ചത്.

കൊച്ചി മെർക്കന്‍റൈൽ മറൈൻ വകുപ്പാണ് കപ്പലിന് യാത്രാനുമതി നൽകി ഉത്തരവിറക്കിയത്. കപ്പലിലുണ്ടായിരുന്നവരടക്കമുള്ളവരുമായി ചർച്ച നടത്തിയ ശേഷമാണ് യാത്രാനുമതി നൽകിയത്. ക്യാപ്റ്റനടക്കം വിയറ്റ്നാം സ്വദേശികളായ 20 ഓളം ക്രൂവാണ് കപ്പലിലുണ്ടായിരുന്നത്.

കന്യാകുമാരിക്കടുത്ത് കടലിൽ മാർച്ച് 7 നാണ് അപകടം ഉണ്ടായത്. കൊല്ലം സ്വദേശിയുടെ സെന്‍റ് ജോസഫ് എന്ന ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന 11 പേരിൽ കോല്‌ക്കത്തയിൽ നിന്നുള്ള 2 പേരെ കാണാതാവുകയും തമിഴ്നാട്, കോൽക്കത്ത സ്വദേശികളായ 9 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കപ്പൽ കസ്റ്റഡിയിലെടുത്തത്.

കുന്നംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് 5 വാഹനങ്ങളിൽ ഇടിച്ചു; വിദ്യാർഥി മരിച്ചു

ഇനി ഡിഗ്രി പഠിക്കാൻ പ്ലസ് ടു വേണ്ട; ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

നിർമാണം പൂർത്തിയായിട്ട് മൂന്ന് വർഷം മാത്രം; മഹാരാഷ്ട്രയിൽ ഫഡ്‌നാവിസ് ഉദ്ഘാടനം ചെയ്ത പാലം തകർന്നു

ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര നേട്ടത്തിനരികെ സ്റ്റാർക്ക്; കപിൽ ദേവിന്‍റെയും സ്റ്റെയിന്‍റെയും റെക്കോഡ് തകർന്നേക്കും

'ഡാർക്ക് പാറ്റേൺ' പ്രയോഗം; സെപ്റ്റോ, ബുക്ക്‌മൈഷോ, ഇൻഡിഗോ ഉൾപ്പെടെ ഒൻപത് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് 20 ലക്ഷം രൂപ പിഴ