.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

കെ.യു. ജനീഷ് കുമാർ എംഎൽഎക്കെതിരേ പരാതി നൽകി വനം വകുപ്പ് ഉദ്യോഗസ്ഥർ

 
Kerala

കെ.യു. ജനീഷ് കുമാർ എംഎൽഎക്കെതിരേ പരാതി നൽകി വനം വകുപ്പ് ഉദ്യോഗസ്ഥർ

ചൊവ്വാഴ്ച വനം വകുപ്പ് കസ്റ്റഡിയിലെടുത്ത ആളെ എംഎൽഎ ബലമായി മോചിപ്പിച്ചിരുന്നു

Namitha Mohanan

പത്തനംതിട്ട: കോന്നി എംഎൽഎ കെ.യു. ജനീഷ് കുമാറിനെതിരേ പരാതി നൽകി വനം വകുപ്പ് ഉദ്യോഗസ്ഥർ. വനം വകുപ്പ് ഓഫിസിൽ കയറി ജോലി തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്ന് ഉദ്യോഗസ്ഥർ കൂടൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

ചൊവ്വാഴ്ച വനം വകുപ്പ് കസ്റ്റഡിയിലെടുത്ത ആളെ എംഎൽഎ ബലമായി മോചിപ്പിച്ചിരുന്നു. കൈതകൃഷി ചെയ്യാനായി സ്ഥലം പാട്ടത്തിനെടുത്തവർ സോളാർ വേലിയിൽ അമിത തോതിൽ വൈദ്യുതി കടത്തിവിട്ടതാണ് ആന ചരിയാൻ കാരണമെന്ന് സംശയിച്ച് വനം വകുപ്പ് സ്ഥലം പാട്ടത്തിനെടുത്ത ആളുടെ സഹായിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. വിവരമറിഞ്ഞെത്തിയ എംഎൽഎ വനം വകുപ്പിന്‍റെ കസ്റ്റഡിയിലുള്ള ആളെ മോചിപ്പിക്കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

കള്ളക്കേസെടുത്ത് പാവങ്ങളെ കസ്റ്റഡിയിലെടുക്കുകയാണ്. തോന്നിവാസമാണ് കാണിക്കുന്നത്. നീ ഒക്കെ ഒരു മനുഷ്യനാണോ എന്നെല്ലാം എംഎൽഎ ചോദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. നക്സലുകളെ വന്ന് ഫോറസ്റ്റ് ഓഫിസ് കത്തിക്കുമെന്നും ജനീഷ് കുമാർ എംഎൽഎ പറയുന്നുണ്ട്.

ഇതിനു പിന്നാലെ വിശദീകരണവുമായി എംഎൽഎ രംഗത്തെത്തിയിരുന്നു. അതൊരു വൈകാരിക പ്രകടനമായിരുന്നെന്നാണ് എംഎൽഎ പറയുന്നത്. സാധാരണക്കാർക്കെതിരേ പ്രതികരിച്ചപ്പോൾ വൈകാരികമായി പോയെന്നും വനം വകുപ്പ് ഉദ്യോഗസ്ഥരോട് അത്തരത്തിൽ പെരുമാറിയതിൽ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്