മീനാങ്കൽ കുമാർ ഉൾപ്പടെയുള്ള പ്രവർത്തകർ

 
Kerala

മുൻ സിപിഎം നേതാവ് മീനാങ്കൽ കുമാർ ഉൾപ്പടെ നൂറോളം പേർ കോൺഗ്രസിൽ ചേർന്നു

വരും ദിനങ്ങളിൽ കൂടുതൽ പേർ സിപിഐ വിട്ട് കോൺഗ്രസിലെത്തുമെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞു

Aswin AM

തിരുവനന്തപുരം: സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗവും എഐടിയുസി ജില്ലാ സെക്രട്ടിയുമായിരുന്ന മീനാങ്കൽ കുമാർ ഉൾപ്പടെ നൂറോളം സിപിഐ പ്രവർത്തകർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു.

സിപിഐയിൽ നിന്നും രാജി വച്ചതിനു പിന്നാലെ കെപിസിസി ആസ്ഥാനത്തെത്തിയ പ്രവർത്തകരെ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.

വരും ദിനങ്ങളിൽ കൂടുതൽ പേർ സിപിഐ വിട്ട് കോൺഗ്രസിലെത്തുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. അതേസമയം, സംഘടനാ വിരുദ്ധ പ്രവർത്തനം ആരോപിച്ചായിരുന്നു മീനാങ്കൽ കുമാറിനെ സിപിഐയിൽ നിന്നും പുറത്താക്കിയത്.

ഇനി ആ പ്രതീക്ഷ വേണ്ട; നവംബറിൽ കേരളത്തിലേക്ക് മെസി വരില്ല

വില്ലനായി മഴ; പാക്കിസ്ഥാൻ- ശ്രീലങ്ക വനിതാ ലോകകപ്പ് മത്സരം ഉപേക്ഷിച്ചു

'പിഎം ശ്രീ'യിൽ ഒപ്പുവച്ച സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്‍റെ അഭിനന്ദനം

തിരുവനന്തപുരത്ത് 85 കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

"അയാൾ ശിവൻകുട്ടിയല്ല, ലക്ഷണമൊത്ത സംഘിക്കുട്ടിയാണ്"; വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ