തിരുവനന്തപുരത്ത് അച്ഛനെ വെട്ടിപ്പരുക്കേൽപ്പിച്ച യുവാവിനെ ഫോർട്ട് പൊലീസ് അറസ്‌റ്റ് ചെയ്തു

 
Local

തിരുവനന്തപുരത്ത് അച്ഛനെ വെട്ടിപ്പരുക്കേൽപ്പിച്ച യുവാവിനെ ഫോർട്ട് പൊലീസ് അറസ്‌റ്റ് ചെയ്തു

വീട്ടിൽ കയറ്റാത്തതിൽ പ്രകോപിതനായ മണികണ്ഠൻ കത്തിയെടുത്ത് സത്യന്‍റെ വയറ്റിൽ കുത്തുകയായിരുന്നു.

തിരുവനന്തപുരം: അച്ഛനെ വെട്ടിപ്പരുക്കേൽപ്പിച്ച യുവാവിനെ ഫോർട്ട് പൊലീസ് അറസ്‌റ്റ് ചെയ്തു. ചാല കരിമഠം കോളനിയിൽ മണികണ്‌ഠൻ (26) ആണ് അച്ഛൻ സത്യനെ വെട്ടിപ്പരുക്കേൽപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. വീടിന്‍റെ വാതിൽ തുറന്നു കൊടുക്കാത്തതിനാണ് വെട്ടിയത്. കഴിഞ്ഞ മാസം ആര്യശാല മദ്യഷോപ്പിലെ സെക്യൂരിറ്റിയെ ആക്രമിച്ച കേസിൽ ഇയാൾ ജയിലിലായിരുന്നു.

വീട്ടിൽ കയറ്റാത്തതിൽ പ്രകോപിതനായ മണികണ്ഠൻ കത്തിയെടുത്ത് സത്യന്‍റെ വയറ്റിൽ കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോൾ വലതുകാലിലും തുടയിലും കുത്തി. സത്യൻ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഒളിവിൽ പോയ പ്രതിയെ ഫോർട്ട് എസ്എച്ച്ഒ ശിവകുമാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്റ്റർ വിനോദ്, രതീഷ്, ശ്രീജിത്ത്, ലിപിൻ എന്നിവർ ചേർന്ന് കിഴക്കേകോട്ടയിൽ നിന്നാണ് പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മണികണ്ഠനെന്ന് പൊലീസ് പറഞ്ഞു.

നൂറിലധികം സ്കൂളുകൾ, 3 പ്രധാന നഗരങ്ങൾ, ഒരേ സന്ദേശം; രാജ്യത്തെ ഭീതിയിലാഴ്ത്തി ബോംബ് ഭീഷണി

സ്ത്രീധനപീഡനം: കൈകാലുകളിൽ ആത്മഹത്യാക്കുറിപ്പെഴുതി വച്ച് യുവതി ജീവനൊടുക്കി

തിരുവനന്തപുരത്ത് ധാന്യം പൊടിക്കുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി യുവതി മരിച്ചു

കർണാടക മുഖ്യമന്ത്രിയെ 'കൊന്ന്' ഫെയ്സ് ബുക്ക്; രൂക്ഷ വിമർശനവുമായി സിദ്ധരാമയ്യ

ഇടുക്കിയിൽ സഹപാഠികൾക്കും രക്ഷിതാക്കൾക്കും നേരെ വിദ്യാർഥിയുടെ പെപ്പർ സ്പ്രേ പ്രയോഗം