ഫ്രാങ്കോ മുളയ്ക്കൽ

 
Kerala

ഫ്രാങ്കോ മുളയ്ക്കൽ ബലാത്സം‌ഗക്കേസ്; സ്പെഷ്യൽ പ്രോസിക്യൂട്ടറർ നിയമത്തിൽ നന്ദി അറിയിച്ച് അതിജീവിത

അഡ്വ. ബി.ജി. ഹരീന്ദ്രനാഥിനെ നിയമിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരിക്കുന്നത്.

നീതു ചന്ദ്രൻ

കോട്ടയം: ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗക്കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതിൽ നന്ദിയറിയിച്ച് അതിജീവിതയായ കന്യാസ്ത്രീ. സർക്കാരിനും മുഖ്യമന്ത്രിക്കും പൊതുസമൂഹത്തിനും നന്ദിയെന്നും ആവശ്യപ്പെട്ട ആളെ തന്നെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി നിയമിച്ചതെന്നും അതിജീവിത പറഞ്ഞു.

അഡ്വ. ബി.ജി. ഹരീന്ദ്രനാഥിനെ നിയമിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരിക്കുന്നത്. ഇതിന്‍റെ വിജ്ഞാപനം പുറത്തിറങ്ങും.

കഴിഞ്ഞ ദിവസം വാർത്താ ചനലിൽ പരസ്യമായി രംഗത്തെത്തിയ കന്യാസ്ത്രീയായ അതിജീവിത, വർഷങ്ങൾ പിന്നിട്ടിട്ടും കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ നടപടി.

രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; ജയിലിൽ തുടരും

വിജിലൻസിന്‍റെ 'ഓപ്പറേഷൻ ഷോർട് സർക്യൂട്ടിൽ' പൊള്ളി കെഎസ്ഇബി; കണ്ടെത്തിയത് വൻക്രമക്കേടുകൾ

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയായി അൻവർ‍? പിന്തുണയുമായി ലീഗ്

"ജനങ്ങളുമായി തർക്കിക്കരുത്, ക്ഷമ കാണിക്കണം"; ഗൃഹസന്ദർശനത്തിൽ നിർദേശങ്ങളുമായി സിപിഎം

മകളുടെ വിവാഹ വാർഷികത്തിൽ മൂകാംബികയിലെത്തി സുരേഷ് ഗോപി; കൈമാറിയത് 10 ടൺ ബസ്മതി അരി