ജി. സുധാകരൻ

 
Kerala

"സാറേ എന്നായിരുന്നു ഞങ്ങൾ വിളിച്ചിരുന്നത്, എല്ലാം നേടിയപ്പോൾ പുറത്തുപോയി"; ജി. സുധാകരനോട് പ്രകോപിതനായി സിപിഎം പ്രവർത്തകൻ

നിങ്ങൾ‌ക്ക് നാണമുണ്ടോ എന്ന് സുധാകരൻ പ്രവർത്തകനോട് ചോദിച്ചു

Namitha Mohanan

അമ്പലപ്പുഴ: നീർക്കുന്നം എസ്ഡിവി ഗവൺമെന്‍റ് യുപി സ്കബളിലെ പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിന്‍റെ മറവിൽ മണൽ കടത്തുന്നുവെന്ന പരാതി അന്വേക്ഷിക്കാനെത്തിയ ജി. സുധാകരൻ എംഎൽഎ തടഞ്ഞ് ഗ്രാമപഞ്ചായത്ത് അംഗം. സിപിഎമ്മുകാരനായ ഗ്രാമപഞ്ചായത്ത് അംഗവും മറ്റ് പ്രവർത്തകരും ചേർന്നാണ് എംഎൽഎയെ തടഞ്ഞത്.

"സാറേ എന്നായിരുന്നു നിങ്ങളെ ഞങ്ങൾ വിളിച്ചിരുന്നത്, വിളിച്ചതല്ല വിളിപ്പിച്ചിരുന്നത്.. പാർട്ടിയിൽ നിന്ന് എല്ലാം നേടിക്കഴിഞ്ഞ് ഇപ്പോൾ പുറത്തുപോയി അത്രയുള്ളൂ" എന്നാണ് പ്രവർത്തകൻ പറഞ്ഞത്.

എന്നാൽ 'ഞാൻ പാർട്ടിയിൽ നിന്ന് ഒന്നും നേടിയിട്ടില്ലെന്നും ജനങ്ങൾ തന്നെ അംഗീകരിച്ചിട്ടുള്ളതാണ്" എന്നായിരുന്നു സുധാകരൻ മറുപടി നൽകി. നിങ്ങൾ‌ക്ക് നാണമുണ്ടോ എന്നും സുധാകരൻ പ്രവർത്തകനോട് ചോദിച്ചു. എന്നാൽ നാണം വേണ്ടത് എംഎൽഎക്കാണെന്നായിരുന്നു പ്രവർത്തകന്‍റെ മറുപടി.

സംവാദം ചൂടുപിടിച്ചതോടെ സുധാകരനെ അനുകൂലിക്കുന്നവരും സിപിഎം പ്രാദേശിക നേതാക്കളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് ഇരുവിഭാഗങ്ങളെയും അനുനയിപ്പിക്കുകയായിരുന്നു.

ആർഎസ്എസ് പ്രവർത്തകനെ സർക്കാർ അഭിഭാഷകനായി നിയമിച്ചു

കുടുംബാംഗങ്ങളും പരാതിക്കാരുമടക്കം 6 പേരെ കൊലപ്പെടുത്തി പോക്സോ കേസ് പ്രതി

കോറോ ഹെൽത്തിന് പിന്നാലെ കൊച്ചിയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; 300ഓളം പേരെ പിരിച്ചുവിട്ട് ടാൽറോപ്പ്

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ക്രൈംബ്രാഞ്ച് അന്വേഷിക്കും

"കമ്മിഷണർ അങ്ങയെ പറ്റിച്ചതാണ് സാർ"; രമേശ് ചെന്നിത്തലയോട് അൻസിബ