ജി. സുധാകരൻ 
Kerala

അധ്യാപികയുടെ ഭർത്താവിന്‍റെ ആത്മഹത്യ; ഉത്തരവാദി ഭരണകൂടമെന്ന് ജി. സുധാകരൻ

വർഷങ്ങളായി ശമ്പളകുടിശിക കിട്ടാതെ വലയുന്ന അധ്യാപികയ്ക്ക് ഇപ്പോഴിതാ ഭർത്താവിനെ കൂടി നഷ്ടപ്പെട്ടിരിക്കുന്നു

തിരുവനന്തപുരം: പത്തനംതിട്ടയിൽ അധ്യാപികയുടെ ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ തുറന്ന വിമർശനവുമായി മുൻമന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ. ശമ്പളകുടിശിക നൽകാത്തതിൽ ഉത്തരവാദി ഭരണകൂടമാണെന്നും സെക്രട്ടറിയേറ്റിൽ 3.5 ലക്ഷം ഫയൽ കെട്ടി കിടക്കുന്നുവെന്നും ജി. സുധാകരൻ വിമർശിച്ചു.

ഭരണകൂടമാണ് ഉത്തരവാദി എന്ന തലക്കെട്ടോടെ ജി. സുധാകരൻ എഴുതിയ ലേഖനത്തിൽ, ചുവപ്പുനാടയിൽ ജീവിതങ്ങൾ കുരുങ്ങുന്നതിന്‍റെ ദുഃഖകരമായ അനുഭവമാണ് പത്തനംതിട്ട അത്തിക്കയത്ത് നിന്ന് കേൾക്കുന്നതെന്ന് വ്യക്തമാക്കുന്നു.

വർഷങ്ങളായി ശമ്പള കുടിശിക കിട്ടാതെ വലയുന്ന അധ്യാപികയ്ക്ക് ഇപ്പോഴിതാ ഭർത്താവിനെ കൂടി നഷ്ടപ്പെട്ടിരിക്കുന്നു. അവരുടെ ദുഃഖം പലരോടും പലതവണ പറഞ്ഞിട്ടും ഫലമുണ്ടായില്ല.

സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥര്‍ ന്യായമായ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്ന് പറഞ്ഞിട്ടും പ്രയോജനമില്ലെങ്കില്‍ അവിടെ ഭരണകൂടമാണ് പരാജയപ്പെട്ടത്. ഫയലുകള്‍ താമസിപ്പിച്ച് തെറ്റായ തീരുമാനം എടുക്കുന്നവര്‍ക്ക് ഭരണകൂടം അനുകൂലമാകുമ്പോള്‍ ആ ഉദ്യോഗസ്ഥരുടെ അഴിമതിയിലും അലംഭാവത്തിലും ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ടെന്നുമാണ് സുധാകരന്‍റെ വിമർശനം.

ഇന്ത്യയ്ക്ക് മേല്‍ വീണ്ടും 25% തീരുവ ചുമത്തി; ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്

ട്രംപിന്‍റെ നടപടി അന്യായം, യുക്തിരഹിതം: ഇന്ത്യ

ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റിട്ടതിനെ ചൊല്ലി തര്‍ക്കം; 16കാരന് സഹപാഠികളുടെ ക്രൂരമര്‍ദനം

ആരോഗ്യ വകുപ്പിന്‍റെ കര്‍ശന നടപടി; 51 ഡോക്റ്റര്‍മാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

ഗാൽവാൻ ഏറ്റുമുട്ടലിനു ശേഷം ഇതാദ‍്യം; പ്രധാനമന്ത്രി ചൈനയിലേക്ക്