മലപ്പുറം: ഹമാസ് ഭീകരസംഘടനയല്ലെന്ന് മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ. പലസ്തീൻ ഐക‍്യദാർഢ‍്യ സമ്മളേനത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന‍്യാഹുവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കണമെന്നും സുധാകരൻ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറുകൾക്കകം ഇസ്രയേൽ ഡസൻ കണക്കിന് ജനങ്ങളെ കൊന്നുവെന്നും ഹമാസ് തിരിച്ചടിക്കണമെന്നും ഐക‍്യരാഷ്ട്രസഭ പുനഃസംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ‍്യപ്പെട്ടു.