മുഖ്യമന്ത്രി പിണറായി വിജയൻ

 

file photo

Kerala

ജി. സുധാകരനെ ചെറ്റയെന്ന് വിളിച്ചിട്ടില്ല; ചെറ്റത്തരം എന്ന വാക്ക് എപ്പോഴാണ് അശ്ലീലമായതെന്ന് പിണറായി വിജയൻ

തനിക്ക് സമനില തെറ്റിയിട്ടില്ലെന്ന് പിണറായി വിജയൻ

Jisha P.O.

ഇടുക്കി: സിപിഎം വിട്ട ജി. സുധാകരനെതിരേ നടത്തിയ രാഷ്ട്രീയ ചെറ്റത്തരം എന്ന പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജി. സുധാകരനെ ചെറ്റ എന്ന താൻ വിളിച്ചിട്ടില്ലെന്നും ചെറ്റ എന്ന് വിളിക്കാൻ മാധ്യമപ്രവർത്തകരാണ് ആഗ്രഹിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഞാൻ അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് രാഷ്ട്രീയ ചെറ്റത്തരം എന്നാണ്. ചെറ്റത്തരം എന്ന വാക്ക് എപ്പോഴാണ് ഇത്രമാത്രം അശ്ലീലമായതെന്ന് എനിക്ക് മനസിലാകുന്നില്ലെന്നും പിണറായി പറഞ്ഞു. ചില്ലറ വോട്ടുകൾക്കും നാല് സീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങൾ എന്ന് എത്രയോകാലമായി ഞാൻ പറയുന്നതാണ്. അതിനർഥം ഞങ്ങളെല്ലാം ചെറ്റകളാണെന്നാണോ.

അതേസമയം വീട്ടിൽ പോയി ചോദിക്കെന്ന പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തി. ചില മര്യാദകൾ പാലിക്കേണ്ടതാണ്. അത് പാലിക്കാത്തതിന് മറുപടി നൽകിയെന്നേയുള്ളൂ. തനിക്കല്ല സമനില തെറ്റിയത്. ആർക്കാണ് തെറ്റിയതെന്ന് കാണമല്ലോയെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.

ന്യൂനമർദം, ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ ശക്തമാവും

'ഞാൻ ഭക്തനായെന്നു പ്രചരിപ്പിക്കുന്നവരോട് സഹതാപം മാത്രം'; കൊടുങ്ങല്ലൂർ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി പി. ജയരാജൻ

സർക്കാരുമില്ല, വിദ്യാഭ്യാസ മന്ത്രിയുമില്ല; എസ്എസ്എൽസി ഫലപ്രഖ്യാപനം വൈകും?

ചോദ്യ പേപ്പർ ചോർച്ച; നീറ്റ് പരീക്ഷ റദ്ദാക്കി

രണ്ടാമൂഴം; അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ സത്യപ്രതിജ്ഞ ചെയ്തു