ഓം പ്രകാശ് file
Kerala

ഗുണ്ടാ തലവൻ ഓം പ്രകാശ് പിടിയിൽ

തിരുവനന്തപുരം പാറ്റൂരിൽ കാർ തടഞ്ഞ് യുവാക്കളെ വെട്ടിയ കേസിൽ ഇയാൾ ഒളിവിലായിരുന്നു

MV Desk

തിരുവനന്തപുരം: ഗുണ്ടാ തലവൻ ഓം പ്രകാശ് പിടിൽ. തിരുവനന്തപുരം ക്രൈംബ്രാഞ്ച് സംഘമാണ് ഗോവയിൽ നിന്നും ഓം പ്രകാശിനെ പിടികൂടിയത്.

തിരുവനന്തപുരം പാറ്റൂരിൽ കാർ തടഞ്ഞ് യുവാക്കളെ വെട്ടിയ കേസിൽ ഇയാൾ ഒളിവിലായിരുന്നു.പൂത്തിരി കൺസ്ട്രക്ഷൻ കമ്പനി ഉടമയായ മുട്ടട സ്വദേശി നിഥിൻ (37), സുഹൃത്തുക്കളായ ആനാട് പഴകുറ്റി സ്വദേശി ആദിത്യ (34), ജഗതി സ്വദേശി പ്രവീൺ (35), പൂജപ്പുര സ്വദേശി ടിന്റു ശേഖർ (35) എന്നിവർക്കാണ് പരുക്കേൽപ്പിച്ചത്.

കൊലപാതകമുൾപ്പെടെ നഗരത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഗുണ്ടയുമായ ഓംപ്രകാശും ഇയാളുടെ സംഘത്തിൽപ്പെട്ട ഇബ്രാഹിം റാവുത്തർ, ആരിഫ്, മുന്ന, ജോമോൻ എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് പരgക്കേറ്റവർ പൊലീസിൽ നൽകിയിരിക്കുന്ന മൊഴി നൽകിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ പൊലീസ് ഓം പ്രകാശിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

നേതാക്കൾക്കും ദേവസ്വം ഉദ‍്യോഗസ്ഥർക്കും ഉപഹാരം നൽകി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി പുറത്ത്

ദീപക്കിന്‍റെ ആത്മഹത‍്യ: പ്രതി ഷിംജിത മുൻകൂർ ജാമ‍്യം തേടി കോടതിയെ സമീപിച്ചു

വിവാദ പ്രസ്താവന; ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ

മുട്ടക്കറിയുടെ പേരിൽ കലഹം; ഭർത്താവിന്‍റെ നാവ് കടിച്ചു മുറിച്ച് തുപ്പിയ യുവതി അറസ്റ്റിൽ

യുവതിയെ പൊലീസ് സംരക്ഷിക്കുന്നു, സിബിഐ അന്വേഷണം വേണമെന്ന് മെൻസ് അസോസിയേഷൻ; പുരുഷൻമാർക്കായി ഹെൽപ്‌ലൈൻ