രഹസ‍്യ വിവരത്തെ തുടർന്ന് റെയ്ഡ്; കളമശേരി ഗവ. പോളിടെക്നിക് കോളെജിൽ നിന്നും പിടിച്ചെടുത്തത് രണ്ട് കിലോഗ്രാം കഞ്ചാവ്

 
file
Kerala

രഹസ‍്യ വിവരത്തെ തുടർന്ന് റെയ്ഡ്; കളമശേരി ഗവ. പോളിടെക്നിക് കോളെജിൽ നിന്നു പിടിച്ചെടുത്തത് രണ്ട് കിലോഗ്രാം കഞ്ചാവ്

കളമശേരി പൊലീസും ഡാൻസാഫ് ടീമും കഴിഞ്ഞ ദിവസം രാത്രി നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടിച്ചെടുത്തത്

Aswin AM

കൊച്ചി: കളമശേരി ഗവ. പോളിടെക്നിക് കോളെജ് മെൻസ് ഹോസ്റ്റലിൽ നിന്നും രണ്ട് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കളമശേരി പൊലീസും ഡാൻസാഫ് ടീമും കഴിഞ്ഞ ദിവസം രാത്രി നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. കഞ്ചാവ് കൂടാതെ ഗർഭനിരേധന ഉറകളും മദ‍്യക്കുപ്പികളും കണ്ടെടുത്തു. കൊല്ലം സ്വദേശിയായ ആകാശ്, അഭിരാജ്, ആലപ്പുഴ സ്വദേശി ആദിത‍്യൻ എന്നിവരുടെ മുറിയിൽ നിന്നുമാണ് കഞ്ചാവ് പിടിച്ചെടുത്തത്.

സംഭവത്തിൽ മൂന്ന് വിദ‍്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് മൂന്ന് പേർ ഓടി രക്ഷപെട്ടു. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഹോളി ആഘോഷത്തിനായി കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് പൊലീസിന് ലഭിച്ച രഹസ‍്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. രാത്രി 9 മണിക്ക് തുടങ്ങിയ പരിശോധന പുലർച്ചെ 4 മണിക്കാണ് അവസാനിച്ചത്.

നെന്മാറ സജിത വധം: ചെന്താമര കുറ്റക്കാരൻ, ശിക്ഷാ വിധി വ്യാഴാഴ്ച

യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി; അതൃപ്തി പരസ്യമാക്കി അബിൻ വർക്കി

"8 കോടി ചെലവായതിന്‍റെ ലോജിക്ക് പിടി കിട്ടുന്നില്ല"; അയ്യപ്പ സംഗമത്തിന്‍റെ ചെലവ് വിവരങ്ങൾ പുറത്തുവിടണമെന്ന് ചെന്നിത്തല

വെസ്റ്റ് ഇൻഡീസ് പരമ്പര തൂത്തുവാരി ഇന്ത‍്യ

ലക്ഷത്തിലേക്ക് കുതിച്ച് സ്വർണം; പവന് 91,960 രൂപ