ആഗോള അയ്യപ്പ സംഗമം; മലബാർ ദേവസ്വം ബോർഡ് ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
file image
കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാനായി പോവുന്നവർക്ക് ക്ഷേത്രത്തിലെ തനത് ഫണ്ട് ഉപയോഗിക്കാമെന്ന മലബാർ ദേവസ്വം ബോർഡിന്‍റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. ഉത്തരവിൽ ഹൈക്കോടതി മലബാർ ദേവസ്വം ബോർഡിനെ വിമർശിക്കുകയും ചെയ്തു.
എന്തിനാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്ന് ചോദിച്ച കോടതി എന്താനാണ് ക്ഷേത്രഫണ്ടിൽ നിന്നും തുക ചെലവാക്കുന്നതെന്നും ചോദിച്ചു. കാസർഗോഡ് സ്വദേശി നൽകിയ പൊതു താത്പര്യ ഹർജിയാലാണ് കോടതി നടപടി. ഹർജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.