ശബരിമലയിലെ സ്വർണപ്പാളികൾ ഒക്റ്റോബർ 17ന് പുനഃസ്ഥാപിക്കും

 

file image

Kerala

ശബരിമലയിലെ സ്വർണപ്പാളികൾ ഒക്റ്റോബർ 17ന് പുനഃസ്ഥാപിക്കും

തുലാമാസ പൂജകൾക്കായി 17ന് നട തുറന്നതിന് ശേഷമാകും സ്വർണ പാളികൾ പുനഃസ്ഥാപിക്കുക.

Megha Ramesh Chandran

തിരുവനന്തപുരം: ശബരിമല ശ്രൂ കോവിലിന് മുന്നിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശിയ പാളികൾ ഒക്റ്റോബർ 17ന് പുനഃസ്ഥാപിക്കും. പുനഃസ്ഥാപിക്കുന്നതിനുളള താന്ത്രിക അനുമതിയും ഹൈക്കോടതി അനുമതിയും ലഭിച്ചതോടെയാണ് സ്വർണ പാളികൾ പുനഃസ്ഥാപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്. നിലവിൽ സന്നിധാനത്തെ സ്ട്രോങ് റൂമിലാണ് സ്വർണ പാളികൾ സൂക്ഷിച്ചിരിക്കുന്നത്.

തുലാമാസ പൂജകൾക്കായി 17ന് നട തുറന്നതിന് ശേഷമാകും സ്വർണ പാളികൾ പുനഃസ്ഥാപിക്കുക. ശ്രീകോവിലിന്‍റെ വാതിലുകളുടെയും കമാനത്തിന്‍റെയും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുളള അനുമതി ഹൈക്കോടതി നൽകിയിട്ടുണ്ട്.

സ്വർണപീഠത്തിന്‍റെ ഭാഗം സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരി മിനിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയതായി അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു.

ശബരിമല വിജിലൻസ് കമ്മീഷണർ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായാണ് വിശദീകരണം നൽകിയത്. സന്നിധാനത്തെ രജിസ്റ്ററുകൾ പൂർണമല്ലെന്ന് പറഞ്ഞ കോടതി, പലകാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും അറിയിച്ചിട്ടുണ്ട്.

ജനക്ഷേമം ഉറപ്പാക്കുന്ന പൊതുവികസനം ലക്ഷ്യം: മുഖ്യമന്ത്രി

ലോറൻസ് ബിഷ്‌ണോയി സംഘത്തെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച് ക്യാനഡ

ഡിഗ്രി, പിജി പരീക്ഷകളും ഓൺലൈനിലേക്ക്

പാൽ ഉത്‌പാദനം 33.8 ലക്ഷം ടണ്ണിലേക്ക് എത്തിക്കും

സപ്ലൈകോ വിൽപ്പന ശാലകൾ ചൊവ്വയും ബുധനും തുറക്കും