സ്വർണവില മുകളിലേക്ക്; പവന് 1,07,560 രൂപയായി

 
Kerala

സ്വർണവില മുകളിലേക്ക്; പവന് 1,07,560 രൂപയായി

ഗ്രാമിന് 345 രൂപ വർധിച്ച് 13,445 രൂപയിലെത്തി

Jisha P.O.

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 345 രൂപ വർധിച്ച് 13,445 രൂപയിലെത്തി. പവന് ബുധനാഴ്ച 2,760 കൂടി 1,07,560 രൂപയായി. രണ്ടു ദിവസം മുൻപ് വ്യാപാരികളെ ഞെട്ടിച്ച് സ്വർണവില ലക്ഷത്തിന് താഴേക്ക് പോയിരുന്നു.

പിന്നീട് യുദ്ധം നിർത്തുകയാണെന്ന ട്രംപിന്‍റെ പ്രഖ്യാപനം വന്നതോടെ വില കൂടുക‍യായിരുന്നു. തിങ്കളാഴ്ചത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 8000 രൂപയുടെ വർധനവാണ് ബുധനാഴ്ച ഉണ്ടായിരിക്കുന്നത്.

സ്വർണത്തിൽ നിക്ഷേപം നടത്തുന്നവർക്ക് വില വർധനവ് വലിയ ആശ്വാസമാണ് നൽകുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തരവിപണിയിൽ പ്രകടമാകുന്നത്.

മാസപ്പടി കേസ്; തെളിവ് ലഭിച്ചാല്‍ പിണറായിക്ക് സമന്‍സ് അയക്കാന്‍ ഇഡി

കീം പരീക്ഷ: എൻജിനീയറിങ്ങിൽ ഒന്നാം റാങ്ക് അങ്കമാലി സ്വദേശിക്ക്

"മാഫിയ സംഘത്തിൽ ലക്ഷ്മിപ്രിയയും"; വെളിപ്പെടുത്തലുമായി അൻസിബയുടെ സുഹൃത്ത്

പിറവത്ത് യുവതിയും മകനും പുഴയില്‍ മരിച്ച നിലയില്‍; ഭര്‍ത്താവിനെയും മൂത്ത കുട്ടിയെയും കാണാനില്ല

ഏറ്റുമാനൂർ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കണമെന്ന് ഹൈക്കോടതി; ചെമ്പ് പാളിയെന്ന് ഭക്തന്‍റെ പരാതി