സ്വർണത്തിന് നേരിയ ഇടിവ്; കുറഞ്ഞത് 160 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഒരു പവന് 160 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 81,920 രൂപയാണ് വില. ഗ്രാമിന് 10,240 രൂപയുമായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്.
ചൊവ്വാഴ്ച സ്വർണത്തിന് 640 രൂപയുടെ വർധനവായിരുന്നു ഉണ്ടായിരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 82,080 രൂപയായിരുന്നു. ഗ്രാമിന് 80 രൂപയും. ഒരു ഗ്രാം സ്വര്‍ണത്തിന് 10,260 രൂപയുമായിരുന്നു.