നെടുമ്പാശേരിയിൽ നിന്നു പിടികൂടിയ സ്വർണം 
Kerala

നെടുമ്പാശേരിയിൽ ഒന്നരക്കോടിയുടെ സ്വർണം പിടികൂടി

ജീൻസിനകത്തു പ്രത്യേക അറ തീർത്ത് അതിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം

ajeena pa

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണവേട്ട. ഒന്നരക്കോടിയുടെ സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ ദുബായിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൊയ്തീനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

ജീൻസിനകത്തു പ്രത്യേക അറ തീർത്ത് അതിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. തിരിച്ചറിയാതിരിക്കാൻ ജീൻസ് തുന്നിച്ചേർത്തിരുന്നു. ഗ്രീൻ ചാനനലിലൂടെ കടക്കാൻ ശ്രമിച്ച ഇയാളെ കസ്റ്റംസ് വിശദമായി പരിശോധിച്ചപ്പോഴാണ് 2332 ഗ്രാം വരുന്ന 20 സ്വർണക്കട്ടികൾ കണ്ടെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരുകയാണ്.

യെലഹങ്കയിലെ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സൗജന്യ വീട് ലഭിക്കില്ല; 5 ലക്ഷം നൽകണമെന്ന് സിദ്ധരാമയ്യ

പെരിയയിൽ രാഷ്ട്രീയ നാടകം; വൈസ്പ്രസിഡന്‍റ് സ്ഥാനം യുഡിഎഫിന്

താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; നിയന്ത്രണം ജനുവരി 5 മുതൽ

തോൽവി പഠിക്കാൻ സിപിഎമ്മിന്‍റെ ഗൃഹ സന്ദർശനം; സന്ദർശനം ജനുവരി 15 മുതൽ 22 വരെ

മെട്രൊ വാർത്ത മൂവാറ്റുപുഴ ലേഖകൻ അബ്ബാസ് ഇടപ്പള്ളിഅന്തരിച്ചു