ഗോപൻ സ്വാമിയുടെ മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മക്കൾ; നൽകാൻ തയ്യാറാകാതെ നഗരസഭ 
Kerala

ഗോപൻ സ്വാമിയുടെ മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മക്കൾ; നിരസിച്ച് നഗരസഭ

മരണ കാരണം വ്യക്തമായാൽ മാത്രമേ സർട്ടിഫിക്കറ്റ് നൽകാൻ സാധിക്കുകയുളളൂ എന്ന് നഗരസഭ വ്യക്തമാക്കി.

തിരുവന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മക്കൾ. നെയ്യാറ്റിൻകര നഗരസഭയിലാണ് ഗോപൻ സ്വാമിയുടെ മക്കളും കുടുംബവും അപേക്ഷയുമായി എത്തിയത്.

അച്ഛൻ സമാധിയായതിനാൽ‌ മരണ സർട്ടിഫിക്കറ്റ് വേണ്ടെന്ന് പറഞ്ഞ മക്കളാണ് ഇപ്പോൾ നഗരസഭയിൽ അപേക്ഷയുമായി എത്തിയത്. എന്നാൽ സർട്ടിഫിക്കറ്റ് നൽകാൻ നെയ്യാറ്റിൻകര നഗരസഭ തയാറായിട്ടില്ല.

ഗോപൻ സ്വാമിയുടെ ആന്തരികാവയവങ്ങളുടെ സാമ്പിൾ ഫലം കിട്ടിയാൽ മാത്രമേ മരണ കാരണം എന്താണെന്ന് വ്യക്തമാവുകയുളളൂ. അതിനു ശേഷമേ സർട്ടിഫിക്കറ്റ് നൽകുവാൻ സാധിക്കുകയുളളൂ എന്നാണ് നഗരസഭയുടെ നിലപാട്.

പോക്സോ കേസ്; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

ടോട്ടൽ ഫോർ യു തട്ടിപ്പ്; നടി റോമ മൊഴി നൽകി

മോശം കാലാവസ്ഥ; അസം മുഖ്യമന്ത്രി സഞ്ചരിച്ച ഇൻഡിഗോ വിമാനം വഴിതിരിച്ചു വിട്ടു

ഡൽഹിയിൽ ശക്തമായ മഴ, വെള്ളക്കെട്ട്; വിവിധയിടങ്ങളിൽ ഗതാഗതം സ്തംഭിച്ചു

വിദ‍്യാർഥിനിയെ ശല‍്യം ചെയ്തത് തടഞ്ഞു; കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു