നിമിഷപ്രിയ 

file image

Kerala

''ചില വ്യക്തികൾ നൽകുന്ന വിവരങ്ങൾ വിശ്വസിക്കരുത്''; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത തള്ളി കേന്ദ്രം

തിങ്കളാഴ്ച വൈകിട്ടോടെ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന തരത്തിൽ‌ വാർത്തകൾ വന്നിരുന്നു

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന വാർത്ത നിഷേധിച്ച് കേന്ദ്ര സർക്കാർ. കേസിനെക്കുറിച്ച് ചില വ്യക്തികൾ പങ്കുവയ്ക്കുന്ന വിവരങ്ങൾ തെറ്റിദ്ധാരണജനകമാണെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

''നിമിഷ പ്രിയ കേസുമായി ബന്ധപ്പെട്ട് ചില വ്യക്തികൾ പങ്കുവയ്ക്കുന്ന വിവരങ്ങൾ തെറ്റാണ്"- കേന്ദ്രം വ്യക്തമാക്കി.

തിങ്കളാഴ്ച വൈകിട്ടോടെ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന തരത്തിൽ‌ വാർത്തകൾ വന്നിരുന്നു. ഇക്കാര്യത്തിൽ യെമനിൽ നിന്ന് സ്ഥിരീകരണം ലഭിച്ചെന്നും യെമനിലെ സൂഫി പണ്ഡിതന്‍റെ ശിഷ്യനായ ജവാദ് മുസ്തഫാവി വ്യക്തമാക്കിയിരുന്നു.

വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങൾ തുടർചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും ധാരണയായെന്ന വിവരമാണ് കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ ഓഫിസും തിങ്കളാഴ്ച പങ്കുവച്ചത്.

വയനാട് ഉരുൾപൊട്ടൽ: മാതൃകാ വീട് പൂർത്തിയാകുന്നു

കെസിഎയ്ക്ക് തിരിച്ചടി: മുൻ കേരള താരം സന്തോഷ് കരുണാകരന്‍റെ വിലക്ക് സുപ്രീം കോടതി റദ്ദാക്കി

യുഎസിന് ഏറ്റവും കൂടുതൽ സ്മാർട്ട്ഫോൺ നൽകുന്നത് ഇന്ത്യ

1.61 കോടി രൂപയുടെ തട്ടിപ്പ്: നടൻ ബാബുരാജിനെതിരേ കേസ്

പ്രളയ് മിസൈൽ പരീക്ഷണങ്ങൾ വിജയം