സാമൂഹികക്ഷേമ പെൻഷൻ തട്ടിപ്പ്; പൊതുമരാമത്തിലെ 31 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ 
Kerala

സാമൂഹികക്ഷേമ പെൻഷൻ തട്ടിപ്പ്; പൊതുമരാമത്തിലെ 31 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഇതിൽ 15 പേർ വിവിധ വകുപ്പുകളിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തു വരികയാണ്

തിരുവനന്തപുരം: അനധികൃതമായി സാമൂഹികക്ഷേമ പെൻഷൻ കൈപ്പറ്റിയ കൂടുതൽ ജീവനക്കാർക്കെതിരേ നടപടി. പൊതുമരാമത്ത് വകുപ്പിലെ 31 ഉദ്യോഗസ്ഥരെ സസ്പെൻ‌ഡ് ചെയ്തു. ഇവർ കൈപ്പറ്റിയ തുക 18 ശതമാനം പലിശസഹിതം തിരിച്ചു പിടിക്കും. വകുപ്പിലെ 47 പേരാണ് അനധികൃതമായി പെൻഷൻ കൈപ്പറ്റിയതെന്നാണ് കണ്ടെത്തൽ.

ഇതിൽ 15 പേർ വിവിധ വകുപ്പുകളിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തു വരികയാണ്. ഒരാൾ ജോലിയിൽ നിന്നും വിരമിച്ചു. വിവിധ വകുപ്പുകളിലായി 1500 ൽ അധികം ആളുകൾ അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റിയെന്നാണ് ധനവകുപ്പിന്‍റെ കണ്ടെത്തൽ.

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അസുഖം സ്ഥിരീകരിച്ചത് 17കാരന്

ശ്രീകൃഷ്ണജയന്തി; ഒരുക്കം പൂർത്തിയാക്കി ഗുരുവായൂർ ക്ഷേത്രം

കിണറ്റിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി വീണു; ഇരുവരും മരിച്ചു

തമിഴകം പിടിക്കാൻ വിജയ്; സംസ്ഥാന പര്യടനത്തിന് തുടക്കം

"മോഹൻ‌ലാൽ വരെ സിനിമ തുടങ്ങുമ്പോൾ മദ്യപാനം"; സെൻസർ ബോർഡ് സിനിമ കാണുന്നത് മദ്യപിച്ചാണെന്ന് ജി.സുധാകരൻ