Government order in changing working hours of Secretariat and Corporation limits 
Kerala

സർക്കാർ ഓഫിസുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം

ആറ് കോര്‍പ്പറേഷനുകളുടെ പരിധിയിലും കോട്ടയം നഗരസഭാ പരിധിയിലുമുള്ള സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയത്തിലാണ് മാറ്റം

തിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂര്‍, കൊല്ലം, കണ്ണൂര്‍ കോര്‍പ്പറേഷനുകളുടെ പരിധിയിലും കോട്ടയം നഗരസഭാ പരിധിയിലുമുള്ള സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്. രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെ ആയിരിക്കുമെന്നാണ് സര്‍ക്കാരിന്‍റെ പുതിയ ഉത്തരവ്. സെക്രട്ടേറിയറ്റിന്‍റെ പ്രവര്‍ത്തന സമയവും ഇതു തന്നെയായിരിക്കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

ഭാവിയില്‍ പുതിയ കോര്‍പറേഷനുകള്‍ നിലവില്‍ വരുമ്പോള്‍ അവിടെയും ഇതു തന്നെയായിരിക്കും ഓഫീസ് സമയം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ നേരത്തെ ഇറക്കിയ ഉത്തരവില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും ഉത്തരവിറക്കിയത്. പുതിയ സമയക്രമം ഉദ്യോഗസ്ഥര്‍ കൃത്യമായി പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

പണിമുടക്കിയാൽ വേതനമില്ല; ബുധനാഴ്ച കെഎസ്ആർടിസി ഡയസ്നോൺ പ്രഖ്യാപിച്ചു

‌ബസ് സമരത്തിൽ വലഞ്ഞ് യാത്രക്കാർ

നിപ: വയനാട് ജില്ലയിൽ ജാഗ്രത നിർദേശം

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പു കേസ്; സൗബിൻ ഷാഹിർ അറസ്റ്റിൽ

''സീത ഹിന്ദുവാണെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ, ജാനകി ഏതു മതത്തിലെ പേരാണ്''; ജെഎസ്കെ വിവാദത്തിൽ ഷൈൻ