രാജേന്ദ്ര ആർലേക്കർ

 
Kerala

'കഴിഞ്ഞ 10 വർഷത്തിൽ കേരളം മികച്ച മുന്നേറ്റം നടത്തി'; സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഗവർണറുടെ നയപ്രഖ‍്യാപന പ്രസംഗം

അതിദാരിദ്ര‍്യ നിർമാർജനം അടക്കമുള്ള വിഷയങ്ങൾ നയപ്രഖ‍്യാപന പ്രസംഗത്തിൽ ഗവർണർ പരാമർശിച്ചു

Aswin AM

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന നിയമസഭാ സമ്മേളനത്തിൽ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഗവർണർ രാജേന്ദ്ര ആർലേക്കർ. കഴിഞ്ഞ 10 വർഷത്തിൽ കേരളം മികച്ച മുന്നേറ്റം നടത്തിയെന്നു പറഞ്ഞ ഗവർണർ അതിദാരിദ്ര‍്യ നിർമാർജനം അടക്കമുള്ള വിഷയങ്ങൾ നയപ്രഖ‍്യാപന പ്രസംഗത്തിൽ പരാമർശിച്ചു.

തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രം കൊണ്ടുവന്ന ഭേദഗതി തിരിച്ചടിയായെന്നും പദ്ധതി പഴയ നിലയിൽ തന്നെ നടപ്പാക്കണമെന്ന് സർക്കാർ കേന്ദ്രത്തോട് ആവശ‍്യപ്പെട്ടതായും ഗവർണർ വ‍്യക്തമാക്കി.

സംസ്ഥാനങ്ങളുടെ അധികാരത്തിൽ കേന്ദ്രം കൈകടത്തുന്നുവെന്നും ആരോഗ‍്യരംഗത്തെ അടക്കം കേന്ദ്ര നടപടികൾ ബാധിച്ചെന്നും വിവിധ പദ്ധതികളിൽ നിന്നുമായി സംസ്ഥാനത്തിന് ലഭിക്കാനുള്ളത് 5650 കോടി രൂപയാണെന്നും ഗവർണർ പറഞ്ഞു.

നയപ്രഖ്യാപനം തിരുത്തി ഗവർണർ, ഒഴിവാക്കിയതെല്ലാം വായിച്ച് മുഖ്യമന്ത്രി; നിയമസഭയിൽ അസാധാരണ നീക്കം

മുൻ ഭാര്യക്ക് ജീവനാംശം നൽകാതിരിക്കാൻ 6 കോടി രൂപ ശമ്പളമുള്ള ജോലി രാജി വച്ചു; ഇടപെട്ട് കോടതി

വാർഷിക കരാർ; രോ-കോ സഖ‍്യത്തെ തരംതാഴ്ത്തിയേക്കും

ബിജെപി ദേശീയ അധ‍്യക്ഷനായി നിതിൻ നബിൻ ചുമതല‍‌യേറ്റു

ക്ഷേത്ര മഹോത്സവത്തിനിടെ ആർഎസ്എസ് ഗണഗീതം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ