.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

വീ​ണ്ടും ഹെ​ലി​കോ​പ്റ്റ​ർ വാ​ട​ക​യ്ക്കെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ

ആ​ദ്യം, പ​വ​ന്‍ഹാ​ന്‍സു​മാ​യി പ്ര​തി​മാ​സം ഒ​രു​കോ​ടി 60 ല​ക്ഷം രൂ​പ​യു​ടെ ക​രാ​റി​ലെ​ത്തി കോ​പ്റ്റ​ര്‍ വാ​ട​യ്‌​ക്കെ​ടു​ത്ത​ത് വി​വാ​ദ​മാ​യി​രു​ന്നു

MV Desk

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ​ർ​ക്കാ​ർ വീ​ണ്ടും ഹെ​ലി​കോ​പ്റ്റ​ർ വാ​ട​ക​യ്ക്കെ​ടു​ക്കും. നേ​ര​ത്തേ എ​ടു​ത്ത കോ​പ്റ്റ​റി​ന്‍റെ വാ​ട​ക​ക്കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ​ത്തു​ട​ർ​ന്നു പു​തി​യ ക​മ്പ​നി​യു​മാ​യി ക​രാ​റി​ലേ​ർ​പ്പെ​ടാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു.

ക​ന​ത്ത സു​ര​ക്ഷ​യും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും ഉ​ണ്ടാ​യി​ട്ടും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു നേ​രെ സം​സ്ഥാ​ന​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​തി​നാ​ൽ പാ​ല​ക്കാ​ട്ടു ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്നു സ്വ​കാ​ര്യ വ്യ​വ​സാ​യ ഗ്രൂ​പ്പി​ന്‍റെ ഹെ​ലി​കോ​പ്റ്റ​റി​ലാ​ണു മു​ഖ്യ​മ​ന്ത്രി എ​ത്തി​യ​ത്.

ആ​ദ്യം, പ​വ​ന്‍ഹാ​ന്‍സു​മാ​യി പ്ര​തി​മാ​സം ഒ​രു​കോ​ടി 60 ല​ക്ഷം രൂ​പ​യു​ടെ ക​രാ​റി​ലെ​ത്തി കോ​പ്റ്റ​ര്‍ വാ​ട​യ്‌​ക്കെ​ടു​ത്ത​ത് വി​വാ​ദ​മാ​യി​രു​ന്നു. അ​തി​ന് ശേ​ഷം ജി​പ്‌​സ​ന്‍ ഏ​വി​യേ​ഷ​നു​മാ​യി പ്ര​തി​മാ​സം 80 ല​ക്ഷം രൂ​പ​യു​ടെ ക​രാ​റു​ണ്ടാ​ക്കി. ടെ​ൻ​ഡ​റി​ല്ലാ​തെ​യാ​ണ് ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ പ​വ​ൻ​ഹാ​ൻ​സ് ക​മ്പ​നി​ക്ക് ക​രാ​ർ ന​ൽ​കി​യ​ത്. പ്ര​തി​മാ​സം പ​റ​ക്കാ​ൻ ഒ​രു കോ​ടി 40 ല​ക്ഷ​വും നി​കു​തി​യും ന​ൽ​കി. ഒ​രു വ‍ർ​ഷ​ത്തെ ക​രാ​ർ പ്ര​കാ​രം 22.21 കോ​ടി​യാ​ണ് പ​വ​ൻ ഹ​ൻ​സി​ന് ന​ൽ​കി​യ​ത്.

കൊ​വി​ഡ് ഒ​ന്നാം ത​രം​ഗ​സ​മ​യ​ത്ത് 2020 ഏ​പ്രി​ലി​ലാ​ണ് പൊ​ലീ​സി​ന്‍റെ അ​ടി​യ​ന്ത​രാ​വ​ശ്യ​ത്തി​ന് എ​ന്ന പേ​രി​ൽ കോ​പ്റ്റ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത​ത്. ഈ ​കോ​പ്റ്റ​ർ പി​ന്നീ​ട് അ​വ​യ​വ​ദാ​ന​ത്തി​ന് എ​യ​ര്‍ ആം​ബു​ല​ന്‍ല​സാ​യും ഉ​പ​യോ​ഗി​ച്ചി​രു​ന്നു.

വനിത സംവരണ നിയമം നടപ്പിലാക്കാൻ കേന്ദ്രസർക്കാർ നീക്കം; വനിതകൾക്ക് മൂന്നിലൊന്ന് സീറ്റ്

കത്തിൽ ബിജെപി സീൽ വന്നത് സാങ്കേതിക പിഴവ്; തെറ്റ് സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

പുതുച്ചേരിയിൽ ടിവികെ ഒറ്റയ്ക്ക് മത്സരിക്കും; സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ട്രംപിനെ തള്ളി ഇറാൻ; ചർച്ചകൾ നടക്കുന്നില്ല; പ്രസ്താവനയ്ക്ക് പിന്നിൽ ഊർജ വില കുറയ്ക്കാനുള്ള തന്ത്രം

ശബരിമലയിൽ യുവതി പ്രവേശന വിലക്ക് തുടരണം; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ