കെ.വി ഷൺമുഖൻ
പാലക്കാട്: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പാലക്കാട് മണ്ണാർക്കാട് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്‍റ് ഇൻസ്പെക്റ്റർ കെ.വി ഷൺമുഖനെയാണ് സസ്പെന്‍റ് ചെയ്തത്. ജില്ല പോലീസ് മേധാവി നൽകിയ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണറാണ് നടപടിയെടുത്തത്.
ഒക്‌ടോബർ 2 ന് പാലക്കാട് കല്ലടിക്കോട് നടന്ന പദസഞ്ചലനത്തിൽ ആർഎസ്എസ് യൂണിഫോം ധരിച്ചാണ് ഷൺമുഖം പങ്കെടുത്തത്. സർക്കാർ ജീവനക്കാർ പാലിക്കേണ്ട ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്. അതേസമയം സസ്പെൻഷൻ ഉത്തരവ് ഷൺമുഖത്തിന് ലഭിച്ചിട്ടില്ല.