തിരുവനന്തപുരം: സ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ ലഭ്യമായെന്ന് ഉറപ്പു വരുത്തുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും ഓണ്‍ലൈനായി അപേക്ഷിക്കുവാന്‍ ഈ മാസം തന്നെ വീണ്ടും അവസരം നല്‍കുമെന്നും ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
'നിലവിൽ ഓൺലൈനായി ലഭിച്ച 39,682 അപേക്ഷകളില്‍ അർഹതപ്പെട്ടവർക്ക് ജനുവരി 15 ന് മുൻപായി കാർഡുകൾ വിതരണം ചെയ്യും. 2026 ജനുവരി 31 ന് മുൻപായി അർഹരായ എല്ലാ കുടുംബങ്ങളും ഓൺ ലൈൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തും.
എഎവൈ വിഭാഗത്തില്‍ നിലവിലുള്ള ഒഴിവുകളിലേയ്ക്ക് 2389 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ ഉള്‍പ്പെടെ 6950 കുടുംബങ്ങള്‍ക്ക് കാര്‍ഡുകള്‍ ഉടന്‍ തരംമാറ്റി നല്‍കുമെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.