Kerala

ഇടുക്കിയില്‍ മുത്തശ്ശിയും രണ്ടു പേരക്കുട്ടികളും മുങ്ങിമരിച്ചു

വെള്ളക്കെട്ടില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു മറ്റു രണ്ടു പേരും അപകടത്തില്‍ പെട്ടത്

ഇടുക്കി: ഇടുക്കി പണിക്കന്‍കുടിയില്‍ മുത്തശ്ശിയും രണ്ടു പേരക്കുട്ടികളും മുങ്ങിമരിച്ചു. കൊമ്പൊടിഞ്ഞാല്‍ എല്‍സമ്മ (55), അമേയ (4), ആന്‍മരിയ (8) എന്നിവരാണു മരിച്ചത്. ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു മറ്റു രണ്ടു പേരും അപകടത്തില്‍ പെട്ടത്. എല്‍സമ്മയുടെ മകള്‍ ജാസ്മിയുടെ മക്കളാണ് അമേയയും ആന്‍മരിയയും. 

തുണിയലക്കാനായാണു ഇവര്‍ ക്വാറിയിലേക്കെത്തിയത്. ഏറെ സമയം കഴിഞ്ഞിട്ടും തിരികെ എത്താതായപ്പോള്‍ നടത്തിയ അന്വേഷണത്തിലാണു മുങ്ങിമരിച്ച വിവരം അറിഞ്ഞത്. മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

'വിഗ്രഹം പുനസ്ഥാപിക്കാൻ ദൈവത്തോട് തന്നെ പറയൂ' എന്ന പരാമർശം; വിശദീകരണവുമായി ചീഫ് ജസ്റ്റിസ്

ക്ഷീര കർഷകരുടെ പ്രതിസന്ധിയിൽ പരിഹാരവുമായി സർക്കാർ

കളിച്ച മൂന്നു കളിയും ഡക്ക്; സഞ്ജുവിനൊപ്പമെത്തി സയിം അയൂബ്

പൊലീസ് മർദനം; കെഎസ്‌യു മാർച്ചിൽ സംഘർഷം

ഓൺലൈനിലൂടെ വോട്ട് നീക്കം ചെയ്യാൻ സാധിക്കില്ല; രാഹുലിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ