ഗുരുദേവ കോളെജിലെ സംഘർഷവുമായി ബന്ധപ്പെട്ട എസ്എഫ്ഐക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു 
Kerala

ഗുരുദേവ കോളെജ് സംഘർഷം; 4 എസ്എഫ്ഐക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു

കോളെജ് കൗൺസിൽ‌ ഓൺലൈനായി നടത്തിയ യോഗത്തിലാണ് ഇന്ന് മുതൽ സസ്പെൻഷൻ പിൻവലിക്കാനുള്ള തീരുമാനം

Namitha Mohanan

കൊയിലാണ്ടി: ഗുരുദേവ കോളെജിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകരായ 4 പേരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചു. അന്വേഷക കമ്മിഷൻ മുൻപാകെ ഇവർ നൽകിയ വിശദീകരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി പിൻവിച്ചത്. കോളെജ് കൗൺസിൽ‌ ഓൺലൈനായി നടത്തിയ യോഗത്തിലാണ് ഇന്ന് മുതൽ സസ്പെൻഷൻ പിൻവലിക്കാനുള്ള തീരുമാനം. ഇനി ഇത്തരത്തിലുള്ള കാര്യങ്ങൾ ആവർത്തികരുതെന്ന കർശന നിർദേശവും അധികൃതർ വിദ്യാർഥികൾക്ക് നൽകി.

ഹെൽപ് ഡെസ്ക്കുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. എസ്എഫ്ഐ മർദിച്ചെന്ന് പ്രിൻസിപ്പലും പ്രിൻസിപ്പൽ മർദിച്ചെന്ന് എസ്എഫ്ഐയും പരാതി നൽകിയിരുന്നു.

"മരിച്ചു കഴിഞ്ഞു നെഞ്ചത്ത് റീത്തു വയ്ക്കുന്നതല്ല രാഷ്ട്രീയ പ്രവർത്തനം'': ബിജെപി നേതൃത്വത്തിനെതിരേ മുൻ വക്താവ്

കക്കോടിയിൽ മതിലിടിഞ്ഞു വീണ് അപകടം; ഗുരുതരമായി പരുക്കേറ്റയാൾ മരിച്ചു

ഡൽഹിയുടെ പേര് 'ഇന്ദ്രപ്രസ്ഥം' എന്നാക്കണം; അമിത് ഷായ്ക്ക് കത്തയച്ച് ബിജെപി എംപി

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വില കുറച്ചു

കെ.ജി. ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം