കെ.എൻ. ആനന്ദകുമാർ
file image
തിരുവനന്തപുരം: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസിൽ പ്രതി ആനന്ദകുമാറിന് ജാമ്യം. മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചത്.
ആനന്ദകുമാറിനെതിരേ മുപ്പതോളം കേസുകളാണുള്ളത്. ഇവയിലെല്ലാം അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തന്നെ എല്ലാ കേസുകളിലും ജാമ്യം ലഭിച്ചാലേ പുറത്തിറങ്ങാനാവൂ. ഇതോടെ ജാമ്യം ലഭിച്ചെങ്കിലും ആനന്ദകുമാർ ജയിലിൽ തുടരും.