സ്ത്രീത്വത്തെ അപമാനിച്ചു; പ്രശസ്ത നിർമാതാക്കൾക്കെതിരേ പരാതിയുമായി വനിതാ നിർമാതാവ്  
Kerala

സ്ത്രീത്വത്തെ അപമാനിച്ചു; പ്രശസ്ത നിർമാതാക്കൾക്കെതിരേ പരാതിയുമായി വനിതാ നിർമാതാവ്

സിനിമ മേഖലയിൽ നിന്നുമുള്ള തൊഴിൽ ചൂഷണം, ദുരനുഭവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് വനിതാ നിര്‍മാതാവ് പരാതി നല്‍കിയിരുന്നു

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് കേരള ഫിലിം പ്രോഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരേ പരാതിയുമായി വനിതാ ചലച്ചിത്ര നിർമ്മാതാവ്. പരാതിയിൽ എറണാകുളം സെൻട്രൻ പൊലീസ് കേസെടുത്തു. ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക.

സിനിമ മേഖലയിൽ നിന്നുമുള്ള തൊഴിൽ ചൂഷണം, ദുരനുഭവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് വനിതാ നിര്‍മാതാവ് പരാതി നല്‍കിയിരുന്നു. എന്നാല്‍ അസോസിയേഷന്‍ പരാതി പരിഗണിക്കാതെ തന്നെ വിളിച്ചു വരുത്തി അപമാനിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നു.

ആന്‍റോ ജോസഫ്, അനില്‍ തോമസ്, ബി രാഗേഷ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെയാണ് കേസ് നല്‍കിയത്. ഒമ്പത് പേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

പാലിയേക്കര ടോൾ പിരിവ്; തിങ്കളാഴ്ച മുതൽ ആരംഭിക്കാം

താമരശേരിയിൽ യുവാവിനെ കുത്തി പരുക്കേൽപ്പിച്ചു

''ജനറൽ സെക്രട്ടറി സ്ഥാനത്തേക്കില്ല''; കേന്ദ്ര നേതൃത്വത്തെ അറിയിച്ച് ബിനോയ് വിശ്വം

ശബരിമലയിലെ സ്വർണപ്പാളി വിവാദം; അടിയന്തര പ്രമേയത്തിന് അനുമതി നൽകാതെ സ്പീക്കർ, പ്രതിഷേധവുമായി പ്രതിപക്ഷം

നിയമസഭയിൽ സംസാരിക്കുന്നതിനിടെ മന്ത്രി വി. ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ‍്യം