Kerala

വലിയ കരി പാടശേഖരത്ത് കൊയ്ത്തുത്സവം

ഇവിടെ മട വീണാൽ മറ്റ് രണ്ടു പാടശേഖരങ്ങൾ ആയ മീനപ്പള്ളിയിലും വലിയ കരിയിലും കൃഷി ചെയ്യാൻ കഴിയുമായിരുന്നില്ല.

അമ്പലപ്പുഴ: തുടർച്ചയായ മടവീഴ്ചയും വെള്ളപ്പൊക്കവും മൂലം കൃഷി ചെയ്ത് വിളവെടുപ്പ് നടത്താൻ സാധിക്കാതിരുന്ന വലിയ കരി പാടശേഖരത്ത് 4 വർഷങ്ങൾക്കു ശേഷം വിളവെടുപ്പിന്റെ ഉദ്ഘാടനം കുട്ടനാട് എംഎൽഎ തോമസ് തോമസ് നിർവഹിച്ചു.

ഇവിടെ മട വീണാൽ മറ്റ് രണ്ടു പാടശേഖരങ്ങൾ ആയ മീനപ്പള്ളിയിലും വലിയ കരിയിലും കൃഷി ചെയ്യാൻ കഴിയുമായിരുന്നില്ല. സംസ്ഥാന ഗവൺമെന്റിന്റെ അടിയന്തര സഹായം മട നിർമിക്കുന്നതിന് ലഭിക്കുകയും അതോടൊപ്പം 12 കോടി രൂപയുടെ പയൽ ആൻഡ് സ്ലാബ് അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ കനകാശേരി ബണ്ടിൽ വീണ്ടും നിരവധിതവണ അള്ള വീണ് വെള്ളം കയറി.

പിന്നീട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ എംഎൽഎയുടെ സഹായത്തോടുകൂടി അള്ളകുത്തി മട പുനർനിർമ്മിച്ചു. ബണ്ട് വീണ്ടും ബലപ്പെടുത്തുന്നതിന് വേണ്ടി 40 ലക്ഷം രൂപ ജല വിഭവ വകുപ്പ് അനുവദിച്ചിരുന്നു. വലിയ കനകാശേരിയിലും പയൽ ആൻഡ് സ്ലാബ് പണി നടന്നുവരുകയാണ്. കൊയ്ത്തുത്സവം നടക്കുവാൻ സാധിച്ചതിന് പഞ്ചായത്ത് ഭരണ സമിതി എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു.

"അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്ക്‌'': വീണാ ജോർജിന് പിന്തുണയുമായി ദിവ്യ

ഞാവൽപഴമെന്നു കരുതി കഴിച്ചത് വിഷക്കായ; വിദ്യാർഥി ആശുപത്രിയിൽ

കോട്ടയത്ത് പള്ളിയുടെ മേൽക്കൂരയിൽ നിന്നും വീണ് 58 കാരൻ മരിച്ചു

ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം; സുപ്രീംകോടതിയെ സമീപിച്ച് മഹുവ മൊയ്ത്ര

ഉപരാഷ്‌ട്രപതി കൊച്ചിയിൽ; കേരള സന്ദർശനം രണ്ടു ദിവസം | Video