pc george

 

file image

Kerala

വിദ്വേഷ പരാമർശം; പി.സി. ജോർജിനെതിരേ കേസെടുക്കാൻ കോടതി നിർദേശം

അടിയന്തരാവസ്ഥയുടെ വാർഷികവുമായി ബന്ധപ്പെട്ട് തൊടുപുഴയിൽ വച്ച് നടന്ന പരിപാടിക്കിടെയായിരുന്നു പി.സി. ജോർജിന്‍റെ പരാമർശം

തൊടുപുഴ: വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി.സി. ജോർജിനെതിരേ കേസെടുക്കാൻ കോടതി ഉത്തരവ്. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് നിർദേശം. അടിയന്തരാവസ്ഥയുടെ വാർഷികവുമായി ബന്ധപ്പെട്ട് തൊടുപുഴയിൽ വച്ച് നടന്ന പരിപാടിക്കിടെയായിരുന്നു പി.സി. ജോർജിന്‍റെ പരാമർശം.

ഇന്ത‍്യയും പാക്കിസ്ഥാനും തമ്മിൽ ക്രിക്കറ്റ് കളിക്കുമ്പോൾ പാക്കിസ്ഥാന്‍റെ വിക്കറ്റ് പോകുമ്പോൾ വിഷമിക്കുന്ന ഒരു ജനതയാണ് കേരളത്തിലുള്ളതെന്നും നാട്ടിൽ വർഗീയത പുലർ‌ത്തുന്നത് ശരിയാണോയെന്ന് മുസ്‌ലിംകൾ ചിന്തിക്കണമെന്നുമായിരുന്നു പി.സി. ജോർജിന്‍റെ പരാമർശം. മറ്റുള്ളവർക്ക് ജീവിക്കാൻ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമൂഹം വളർത്തിക്കൊണ്ടു വരുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

''വിദ‍്യാഭ‍്യാസ മേഖലയ്ക്ക് കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല''; അനീതിയെന്ന് ശിവൻകുട്ടി

സെപ്റ്റംബറിലും മഴ തുടരും; മിന്നൽ പ്രളയങ്ങൾക്കും സാധ്യത

ഗണപതി ചിത്രമുള്ള കൊടികൾക്കൊപ്പം ചെഗുവേരയും; ഗണേശോത്സവം നടത്തി സിപിഎം

89 ലക്ഷം പരാതികൾ നൽകി; തെരഞ്ഞെടുപ്പു കമ്മിഷൻ എല്ലാം തള്ളിയെന്ന് കോൺഗ്രസ്

ഓൺലൈൻ പണമിടപാടുകൾ ഇനി എളുപ്പം; ബിഎസ്എൻഎൽ പേ വരുന്നു