മരിച്ച രോഗിയോട് നേരിട്ടെത്തി തെളിവ് നൽകാൻ ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ്

 
Kerala

മരിച്ച രോഗിയോട് നേരിട്ടെത്തി തെളിവ് നൽകാൻ ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ്

കൂർക്കഞ്ചേരി സ്വദേശി ജോസഫ് പോളിനോട് ആണ് ഹാജരാകാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്

Jisha P.O.

തൃശൂർ: മരിച്ചുപോയ രോഗിയോട് നേരിട്ട് ഹാജരായി തെളിവ് നൽകാൻ ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിന്‍റെ നോട്ടീസ്. 5 വർഷം മുൻപ് വയറ്റിൽ കത്രിക കുടുങ്ങിയ തൃശൂർ കൂർക്കഞ്ചേരി സ്വദേശി ജോസഫ് പോളിനോട് ആണ് ഹാജരാകാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

ജോസഫ് പോൾ കഴിഞ്ഞവർഷം മരിച്ചിരുന്നു. 2020 ൽ തൃശൂർ മെഡിക്കൽ കോളേജിൽ വയറിൽ മുഴക്ക് ശസ്ത്രക്രിയ ചെയ്തപ്പോഴാണ് ജോസഫ് പോളിന്‍റെ വയറ്റിൽ കത്രിക മറന്നുവെച്ചത്.

അത് പിന്നീട് സ്വകാര്യ ആശുപത്രിയിൽ നിന്ന് നീക്കം ചെയ്തെങ്കിലും കുടുംബവും ജോസഫ് പോളും നിയമപരമായി നീങ്ങുകയായിരുന്നു. അന്നത്തെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിൽ നിന്ന് ഫെബ്രുവരി 16ന് നോട്ടീസ് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ തിരുവനന്തപുരത്ത് നേരിട്ടെത്തി തെളിവ് സമർപ്പിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്