ഉമ തോമസ് എംഎൽഎ വെന്‍റിലേറ്ററിൽ തുടരും; തലക്കേറ്റ പരുക്കിൽ ആശങ്കയില്ല 
Kerala

ഉമ തോമസ് എംഎൽഎ വെന്‍റിലേറ്ററിൽ തുടരും; തലക്കേറ്റ പരുക്കിൽ ആശങ്കയില്ല

വെന്‍റിലേറ്റർ സഹായം കുറച്ചു കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

നീതു ചന്ദ്രൻ

കൊച്ചി: ഉമ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെങ്കിലും വെന്‍റിലേറ്റർ സഹായം തുടരും. നിലവിൽ തീവ്രപരിചരണ വിഭാഗം വെന്‍റിലേറ്ററിൽ തുടരുന്ന എംഎൽഎയും ശ്വാസ കോശത്തിന്‍റെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ട്. വെന്‍റിലേറ്റർ സഹായം കുറച്ചു കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

എന്നാൽ രോഗി സ്വയം ശ്വാസമെടുക്കാൻ പ്രാപ്തയാകുന്നതു വരെ വെന്‍റിലേറ്ററിൽ തുടരുമെന്നാണ് മെഡിക്കൽ ഡയറക്റ്റർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചിരിക്കുന്നത്.

ആളുകളെ തിരിച്ചറിയുകയും നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യുന്നതിനാൽ തലക്കേറ്റ പരുക്കിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ബുള്ളറ്റിനിലുണ്ട്.

‌കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെയാണ് ഉമ തോമസ് വീണു പരുക്കേറ്റത്.

പാക്-അഫ്ഗാൻ സംഘർഷം: 48 മണിക്കൂർ വെടിനിർത്തലിന് ധാരണ

കാസ്റ്റി‌ങ് കൗച്ച്: ദിനിൽ ബാബുവിനെതിരേ നിയമനടപടി സ്വീകരിച്ച് ദുൽക്കറിന്‍റെ വേഫെറർ ഫിലിംസ്

ഇനി പുക പരിശോധനയ്ക്കും കെഎസ്ആർടിസി!

ഹിന്ദി നിരോധനം; അവസാന നിമിഷം പിന്മാറി തമിഴ്നാട് സർക്കാർ

അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; വ്യാഴാഴ്ച മുതൽ സർവീസ്