38° വരെ ചൂട് കൂടും: 12 ജില്ലകൾക്ക് മുന്നറിയിപ്പ്

 
symbolic image
Kerala

12 ജില്ലകളിൽ കാലാവസ്ഥാ മുന്നറിയിപ്പ്

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത

Thiruvananthapuram Bureau

തിരുവനന്തപുരം: കേരളത്തിലെ 14 ജില്ലകളിൽ 12 ഇടത്തും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. താപനില സാധാരണയിലേതിനെക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.

കൊല്ലം, കോട്ടയം, പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയെത്തും. പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയാകും. തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയും ഉയരുമെന്നാണ് മുന്നറിയിപ്പ്.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

മുഖ്യമന്ത്രിയെ തീരുമാനിച്ചാലും കസേരകളി തീരില്ല; കെപിസിസി പ്രസിഡന്‍റ് മാറും

കാലവർഷം വരുന്നു; മേയ് അവസാനത്തോടെ മഴ ശക്തമാകും

സെക്രട്ടേറിയറ്റിലെ ഫയലുകൾ മുക്കിയത് അന്വേഷിക്കും

ചർച്ച കഴിഞ്ഞു; മുഖ്യമന്ത്രി തീരുമാനമായില്ല

അബുദാബിയിൽ മലയാളി വാഹനാപകടത്തിൽ മരിച്ചു