ശക്തമായ മഴ; പ്രളയ സാധ്യതാ മുന്നറിയിപ്പ്

 

file image

Kerala

ശക്തമായ മഴ; പ്രളയ സാധ്യതാ മുന്നറിയിപ്പ്

നദികളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Namitha Mohanan

തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്ന നദികളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് സംസ്ഥാന ജലസേചന വകുപ്പ്. തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദി, പത്തനംതിട്ട ജില്ലയിലെ അച്ചൻ കോവിൽ നദി എന്നീ നദികളിലാണ് പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിക്കുന്നത്. ഈ നദികളിൽ യെലോ അലർ‌ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

നദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നു. യാതൊരു കാരണവശാലും നദിയിൽ ഇറങ്ങുകയോ നദി മുറിച്ച് കടക്കുകയോ ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്. അധികൃതരുടെ നിർദേശങ്ങളനുസരിച്ച് തീരത്തു നിന്നും മാറിത്താമസിക്കേണ്ടതാണെന്നും അധികൃതർ‌ വ്യക്തമാക്കുന്നു.

നേതൃത്വം ആവശ‍്യപ്പെടുകയാണെങ്കിൽ മത്സരിക്കും; മുൻ നിലപാട് മാറ്റി ആർ. ശ്രീലേഖ

സഞ്ജുവിന്‍റെ കട്ട ഹീറോയിസം; സെമി ടിക്കറ്റെടുത്ത് ഇന്ത‍്യ

ഇറാന്‍റെ തിരിച്ചടി; ഇസ്രയേലിൽ 9 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

3 മലയാളികൾ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി

"തകർത്തത് ഹൃദയം"; പ്രതികാരത്തിന്‍റെ ചെങ്കൊടി പാറിച്ച് ഇറാൻ