കനത്ത മഴ: എറണാകുളം ജില്ലയിലെ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്ക് അവധി

 

AI image

Kerala

കനത്ത മഴ: എറണാകുളം ജില്ലയിലെ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്ക് അവധി

സോഷ‍്യൽ മീഡിയയിലൂടെയാണ് കലക്റ്റർ അവധി പ്രഖ‍്യാപിച്ചത്

Aswin AM

കൊച്ചി: കനത്ത മഴയെത്തുടർന്ന് ജൂലൈ 31 വെള്ളിയാഴ്ച എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ ജി. പ്രിയങ്ക അവധി പ്രഖ‍്യാപിച്ചു.

സോഷ‍്യൽ മീഡിയയിലൂടെയാണ് കലക്റ്റർ അവധി പ്രഖ‍്യാപിച്ചത്. അങ്കണവാടികൾക്കും ട‍്യൂഷന്‍ സെന്‍ററുകൾക്കും അവധി ബാധകമാണ്. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ‍്യാപിച്ച സാഹചര‍്യത്തിലാണ് അവധി.

കലക്റ്ററുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം

കനത്ത മഴ: ജില്ലയിലെ വിദ്യാഭ്യാസ

സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 31) അവധി

ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 31, വെള്ളിയാഴ്ച) അവധിയായിരിക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്‍ററുകൾക്കും അവധി ബാധകമാണ്

മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും കോപ്പിയടിക്കുന്നത് കോൺഗ്രസ് സർക്കാരിന്‍റെ പദ്ധതികൾ; അവകാശവാദവുമായി ഡി.കെ. ശിവകുമാർ

പച്ചക്ക് വർഗീയത വിളമ്പുന്നവരെ വർഗീയവാദികൾ എന്നല്ലാതെ മറ്റെന്താണ് സിപിഎം വിളിക്കേണ്ടത്? ലീഗിനെതിരേ കെ.ടി. ജലീൽ‌

ബജിയിലെ സോസിനെ ചൊല്ലി തർക്കം; മാരകായുധങ്ങളുമായി ചായക്കടക്കാരനെ ആക്രമിച്ചു, കൊല്ലം സ്വദേശികൾ അറസ്റ്റിൽ

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ഇന്ത‍്യയ്ക്ക് തിരിച്ചടിയായി മിസ്റ്ററി സ്പിന്നറുടെ പരുക്ക്