സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

 

file image

Kerala

സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരത്ത് കനത്ത മഴയെ തുടർന്ന് വിവിധയിടങ്ങളിൽ വെള്ളം കയറി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. തീവ്ര മഴയുടെ പശ്ചാത്തലത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 5 ജില്ലകളിൽ യെലോ അലർട്ടാണ്. തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, പാലക്കാട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്. 

തിരുവനന്തപുരത്ത് കനത്ത മഴയെ തുടർന്ന് വിവിധയിടങ്ങളിൽ വെള്ളം കയറി. പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം വെള്ളിയാഴ്ച മുതൽ അടച്ചിടാൻ തീരുമാനിച്ചു. കനത്തമഴയെ തുടര്‍ന്ന് വാമനപുരം നദിയില്‍ നീരൊഴുക്ക് വര്‍ധിച്ചു. മലയോരമേഖലകളില്‍ ഉള്‍വനത്തില്‍ ശക്തമായ മഴയാണ് പെയ്യുന്നത്.

ഓപ്പറേഷൻ നുംഖോർ; കസ്റ്റംസ് നടപടി ചോദ്യം ചെയ്ത് ദുൽക്കർ സൽമാൻ ഹൈക്കോടതിയിൽ

''പുടിനോട് മോദി വിശദീകരണം തേടി'', യുഎസ് തീരുവ ഫലപ്രദമെന്ന് നാറ്റോ

75 ലക്ഷം സ്ത്രീകൾക്ക് 10,000 രൂപ വീതം; ബിഹാറിൽ പുതിയ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഗായകൻ സുബീൻ ഗാർഗിന്‍റെ മരണം; സംഗീതജ്ഞൻ ശേഖർ ജ്യോതി അറസ്റ്റിൽ

ഛത്തീസ്ഗഡ് അന്താരാഷ്ട്ര വിമാനത്താവളം ഒക്റ്റോബർ 26 മുതൽ അടച്ചിടുന്നു; യാത്രക്കാർ പ്രതിസന്ധിയിൽ!