കനത്ത മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
file image
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
തുടർച്ചയായി മഴ ലഭിക്കുന്ന പ്രദശങ്ങളിലും മലയോര മേഖലകളിലും പ്രത്യേക ജാഗ്രത വേണമെന്നും നിർദേശമുണ്ട്. തൃശൂർ പീച്ചി ഡാം ഷട്ടറുകൾ വീണ്ടും ഉയർത്തും. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.