സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ കനക്കും; ഓറഞ്ച് അലർട്ട്

 

Representative Image

Kerala

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ കനക്കും; ഓറഞ്ച് അലർട്ട്

ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്

Namitha Mohanan

കൊച്ചി: വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ഒഡീശ തീരത്തിനു സമീപംന്യൂനമർദം രൂപപ്പെട്ടു. സംസ്ഥാനത്ത് അടുത്ത 2 ദിവസം കൂടി മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേ സമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം (അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത പ്രവചിച്ചിട്ടുണ്ട്.

മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിതീവ്ര മഴ; ഇടുക്കിയിൽ ബുധനാഴ്ച സ്കൂൾ അവധി

ഋഷഭ് പന്ത് നയിക്കും, സർഫ്രാസും ഇഷാനും ഇല്ല; ദക്ഷിണാഫ്രിക്ക എക്കെതിരായ ഇന്ത‍്യ എ ടീമിനെ പ്രഖ‍്യാപിച്ചു

ഏഷ‍്യ കപ്പ് ട്രോഫി തിരിച്ചു നൽകണം; മൊഹ്സിൻ നഖ്‌വിക്ക് ബിസിസിഐയുടെ താക്കീത്

മകന്‍റെ മരണം: പഞ്ചാബിലെ മുൻ മന്ത്രിക്കും മുൻ ഡിജിപിക്കുമെതിരേ കേസ്

കോടതി മുറിയിൽ വച്ച് പ്രതികളുടെ ചിത്രമെടുത്തു; സിപിഎം വനിതാ നേതാവ് കസ്റ്റഡിയിൽ