അതിതീവ്ര മഴ; 3 ജില്ലകളിൽ റെഡ് അലർട്ട്, മലയോര മേഖലയിൽ രാത്രിയാത്രാ നിരോധനം

 
Kerala

അതിതീവ്ര മഴ; 3 ജില്ലകളിൽ റെഡ് അലർട്ട്, മലയോര മേഖലയിൽ രാത്രിയാത്രാ നിരോധനം

കാലവർഷക്കാറ്റ് മണിക്കൂറിൽ 80 കിലോമീറ്റർ വേഗം കൈവരിച്ചതിനാൽ മഴ ഇനിയും കനക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിയാർജിച്ച സാഹചര്യത്തിൽ മൂന്നു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട്. കാലവർഷക്കാറ്റ് മണിക്കൂറിൽ 80 കിലോമീറ്റർ വേഗം കൈവരിച്ചതിനാൽ മഴ ഇനിയും കനക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് അങ്ങോളമിങ്ങോളം കനത്ത മഴയിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പെരിയാർ നിറഞ്ഞൊഴുകുകയാണെങ്കിലും നിലവിൽ അപകടഭീഷണിയില്ല. അട്ടപ്പാടി ചുരം ഉൾപ്പെടെ വിവിധ റോഡുകളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. വയനാട്ടിലും ഇടുക്കിയിലും മഴ ശക്തമാണ്. മലയോരമേഖലകളിൽ രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്. ആലപ്പുഴയിൽ കടലാക്രമണമവും രൂക്ഷമാണ്.

സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിലും തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

'രക്തത്തിനു മേൽ ലാഭക്കൊതി'; എഷ്യാ കപ്പ് ഇന്ത്യ-പാക് മാച്ചിനെതിരേ വിമർശനം

വാർഷിക വരുമാനം വെറും 3 രൂപ! കർഷകനെ ദരിദ്രനാക്കി മാറ്റി 'ക്ലെറിക്കൽ മിസ്റ്റേക്ക്'

ലെജൻഡ്സ് ലീഗിൽ നിന്നു പിന്മാറി, ഏഷ‍്യാ കപ്പിൽ പ്രശ്നമില്ലേ? ഇന്ത‍്യക്കെതിരേ മുൻ പാക് താരം

പാലോട് രവിയുടെ രാജി; മധുരവിതരണം നടത്തിയ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റിനെതിരേ നടപടി

ന്യൂനമർദപാത്തി; സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് മഴ, ഓറഞ്ച് അലർട്ട്