സംസ്ഥാനത്ത് മഴ കനക്കും; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

 

file image

Kerala

സംസ്ഥാനത്ത് മഴ കനക്കും; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത് 5 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിന് മുകളിലായി തമിഴ്നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടു. കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലർട്ടാണ്.

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ‌ഗോഡ് ജില്ലകളിൽ ബുധനാഴ്ച ഓറഞ്ച് അലർട്ടാണെങ്കിലും റെഡ് അലർട്ടിന് സമാനമായ കലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. വ്യാഴാഴ്ച കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു

തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ തിങ്കളാഴ്ച യെലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ചൊവ്വാഴ്ചയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ബുധനാഴ്ചയും യെലോ അലർട്ടാണ്. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു.

നിർമിച്ച സിനിമകളുടെ എണ്ണം കുറവ്; സാന്ദ്രാ തോമസിന്‍റെ പത്രിക തള്ളി പ്രൊഡ‍്യൂസേഴ്സ് അസോസിയേഷൻ

ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യക്കു ജയം; ടെസ്റ്റ് പരമ്പര സമനില

മാവേലിക്കരയിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് അപകടം; രണ്ടു പേർ മരിച്ചു

ടിപി വധക്കേസ് പ്രതി ടി.കെ. രജീഷിന് പരോൾ

ധർമസ്ഥല വെളിപ്പെടുത്തൽ; വീണ്ടും അസ്ഥിഭാഗങ്ങൾ‌ കണ്ടെത്തി